SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.19 AM IST

വ​ട്ട​പ്പാ​റ​ ​വ​ള​വി​ൽ​ ​കണ്ടെയ്​ന​ർ​ ​ലോ​റി​ ​മ​റി​ഞ്ഞു

vfff

വളാഞ്ചേരി: ദേശീയപാത 66ൽ വളാഞ്ചേരി വട്ടപ്പാറ പ്രധാന വളവിൽ വീണ്ടും ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 .20 നാണ് പ്രധാന വളവിൽ കണ്ടെയ്നർ ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. മുംബൈയിൽ നിന്നും ബിസ്‌ക്കറ്റ് ലോഡുമായി കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മുരുകൻ ( 34 ) മണികണ്ഠൻ (27) എന്നിവർ നിസ്സാര പരിക്കുകളോടെ വളാഞ്ചേരിയിലെ നടക്കാവിൽ ഹോസ്പിറ്റൽ ചികിത്സയിലാണ്. പ്രധാന വളവിൽ സ്ഥാപിച്ചിരുന്ന സുരക്ഷാഭിത്തി പലതവണ ഉണ്ടായ അപകടത്തെ തുടർന്ന് തകർന്നിരുന്നു. ഇതുകാരണം നിയന്ത്രണം വിട്ടെത്തുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് വീഴുന്നത് പതിവായിരിക്കുകയാണ്. വളാഞ്ചേരി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. അതേസമയം വർഷങ്ങളായി അടിക്കടിയുണ്ടാകുന്ന അപകടത്തിന് അധികൃതർ പരിഹാരം കാണാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.