ദോഹ: കൊവിഷീൽഡിന്റെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് ഇന്ത്യയിൽ നിന്ന് ഖത്തറിലെത്തിയവർക്ക് രണ്ടാം ഡോസ് വിതരണം ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ ഇവിടെ എത്തിയ നിരവധി പേർ ഇപ്രകാരം വാക്സിൻ സ്വീകരിച്ചു. ഇന്ത്യയിൽ നൽകുന്ന കൊവിഷീൽഡ് നിർമ്മിക്കുന്ന അതെ കമ്പിനിയിലെ വാക്സിനായ ഓക്സ്ഫോഡ് ആസ്ട്രസെനക്കയാണ് ഖത്തറിൽ രണ്ടാം ഡോസ് ആയി നൽകുന്നത്. കൊവിഷീൽഡിന് ഖത്തർ ആരോഗ്യ മന്ത്രാലയം നേരത്തേ അംഗീകാരം നൽകിയിരുന്നു. ആദ്യ ഡോസെടുത്ത് 84 ദിവസം കഴിഞ്ഞ് മാത്രമേ ഇന്ത്യയിൽ രണ്ടാം ഡോസ് നൽകുകയുള്ളൂ. 45 വയസിൽ താഴെയുള്ളവർക്ക് അടുത്തിടെയാണ് വാക്സിൻ വിതരണം തുടങ്ങിയത് അതുകൊണ്ട് തന്നെ രണ്ടാമത്തെ ഡോസ് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതി വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്ന് ആദ്യ ഡോസ് എടുത്ത് എത്തുന്നവർക്ക് രണ്ടാം ഡോസ് നൽകാൻ ഖത്തർ തീരുമാനിച്ചത്. ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമാവുകയായിരുന്നു.
രണ്ടാം ഡോസ് സ്വീകരിച്ച് ഒരാഴ്ച മുതൽ 10 ദിവസത്തിനുള്ളിൽ ഇഹ്തിറാസ് ആപ്പിൽ 'വാക്സിനേറ്റഡ്' എന്ന സ്റ്റാറ്റസ് കാണിക്കും കൂടാതെ, രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുമ്പോൾ തന്നെ ഹമദ് മെഡിക്കൽ കോർപറേഷന്റെ പ്രത്യേക സർട്ടിഫിക്കറ്റും ലഭിക്കും. ഇഹ്തിറാസ് ആപ്പിൽ വാക്സിനേഷൻ സ്റ്റാറ്റസ് അപ്ഡേറ്റ് ആവുന്നത് വരെ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |