കുവൈറ്റ്: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്. സ്വന്തം നാട്ടിലേത് പോലെ കുവൈറ്റിലെ പ്രകടനങ്ങളിൽ പങ്കാളിയായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്കി. സ്ഥിരം പ്രതിഷേധ വേദിയായ ഇറാദ സ്ക്വയറിലോ നടക്കുന്ന പ്രകടനങ്ങളിൽ പങ്കെടുത്താലും സമാന അനുഭവമായിരിക്കുമെന്നും കുവൈറ്റ് ഭരണകൂടം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ആഭ്യന്തര മന്ത്രി ശെയ്ഖ് തമർ അൽ അലി പൊലീസിന് നൽകിയെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ തീരുമാനങ്ങൾക്കെതിരായോ പൊതു താൽപര്യത്തിന് വിരുദ്ധമായോ സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്ന രീതിയിലോ പ്രതിഷേധങ്ങളിൽ പ്രവാസികൾ പങ്കെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാംപയിനെതിരെ ഇറാദ സ്ക്വയറിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഒരു ജോർദാൻ പ്രവാസിയെ കുവൈറ്റ് നാട്ടിലേക്ക് കയറ്റി അയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |