SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.12 PM IST

ഗവ. പ്ലീഡർമാരുടെ സേവനം 31 വരെ നീട്ടി

govt-pleader

തിരുവനന്തപുരം: നിലവിലെ ഗവൺമെന്റ് പ്ലീഡർമാരുടെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ ഇവരുടെ സേവനം ഈ മാസം 31 വരെ നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 112 ഗവ. പ്ലീഡർമാർക്കാണ് കാലാവധി നീട്ടിക്കിട്ടുക. പുതിയ പ്ലീഡർമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ അടുത്ത നിയമനം നടക്കുന്നത് വരെ സർക്കാർ അഭിഭാഷകരില്ലാതിരിക്കുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് കാലാവധി നീട്ടിയത്. ഹൈക്കോടതിയിലെ 16 സ്പെഷ്യൽ ഗവ. പ്ലീഡർമാർ, 43 സീനിയർ ഗവ. പ്ലീഡർമാർ, 51 ഗവ. പ്ലീഡർമാർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ചിലെ രണ്ട് ഗവ. പ്ലീഡർമാർ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT PLEADER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.