SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.34 PM IST

നായയെ തല്ലിക്കൊന്ന 3 പേർ അറസ്റ്റിൽ

dog

പൂവാർ: വീട്ടമ്മയെ കടിച്ച വളർത്തുനായയെ ക്രൂരമായി തല്ലിക്കൊന്ന് പ്രതികാരം തീർത്തു. സമൂഹ മാദ്ധ്യമങ്ങളിൽ നായയെ കൊല്ലുന്ന രംഗങ്ങൾ പ്രചരിച്ചതോടെ അന്വേഷണം നടത്തിയ വിഴിഞ്ഞം പോലീസ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അടിമലത്തുറ സ്വദേശികളായ സുനിൽ (22), ശാലുവയ്യൻ (20), പതിനേഴുകാരൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

അടിമലത്തുറയിൽ ഇക്കഴിഞ്ഞ 28ന് രാവിലെ സോണി എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായയെയാണ് സംഘം അടിച്ച് കൊന്നത്. ശാലുവയ്യന്റെ അമ്മയെ നായ കടിച്ചതാണ് പ്രകോപനം. തീരത്തെ വള്ളത്തിനടിയിൽ വിശ്രമിക്കുകയായിരുന്ന നായയെ സംഘം ചൂണ്ടയുടെ കൊളുത്തിൽ ബന്ധിച്ച ശേഷം മരക്കഷ്ണങ്ങൾ കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. അടിയേറ്റ് ചത്ത നായയെ കടലിൽ തള്ളുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOVAR, DOG
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.