വൈക്കം: കയർ മേഖലയിലെ തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ട് ആറുമാസമായെന്ന് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി). പിരി തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ക്ഷേമനിധി അംഗങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം രൂപയും ഇതുവരെ ലഭിച്ചില്ല. കയർ ഫെഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ സംഘങ്ങളിൽ കയർ സ്റ്റോക്ക് ഇരിക്കുകയാണ്. തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി ഉടൻ പരിഹാരം കണ്ട് ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്ന് ജില്ലാ പ്രസിഡന്റ് യു.ബേബി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |