ബോളിവുഡിലെ ശക്തമായ നടിമാരാണ് തപ്സി പന്നുവും കങ്കണ റനൗട്ടും. ഇവർ തമ്മിലുള്ള പോര് ബോളിവുഡിൽ പാട്ടാണ്. നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത രണ്ടുപേരാണ് ഇരുവരും. ഇപ്പോഴിതാ തപ്സി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖമാണ് കങ്കണയെ ചൊടിപ്പിച്ചത്. അഭിമുഖത്തിൽ കങ്കണയെ കുറിച്ച് ചോദിച്ച അവതാരകയോട് ട്വിറ്ററിൽ കങ്കണയുടെ അഭാവം താൻ അറിയില്ലെന്നും ഒരു സഹപ്രവർത്തകയെന്നല്ലാതെ മറ്റൊരു പ്രധാന്യവും തന്റെ വ്യക്തി ജീവിതത്തിൽ കങ്കണക്കില്ലെന്ന് തപ്സി പറഞ്ഞിരുന്നു.
എന്നാൽ ഇതറിഞ്ഞ കങ്കണ ദേഷ്യം കൊണ്ട് വാക്കുകൾകൊണ്ട് തപ്സിയെ ആഞ്ഞടിച്ചു.''ഒരു കാലത്ത് താൻ ഉപേക്ഷിക്കുന്ന കഥാപാത്രങ്ങൾ തനിക്ക് തരുമോയെന്ന് തപ്സി നിർമ്മാതാക്കളോട് യാചിക്കാറുണ്ടായിരുന്നു. എന്നിട്ട് ഇപ്പോൾ താൻ തങ്ങളുടെ ജീവിതത്തിൽ അപ്രസക്തം എന്ന് പറയുന്നത് എന്ത് തെറ്റാണ്, നിങ്ങൾ ഇപ്പോഴും എന്റെ പേര് ഉപയോഗിച്ച് നിങ്ങളുടെ സിനിമയ്ക്ക് പ്രമോട്ട് ചെയ്യാൻ ഉപയോഗിക്കുകയാണ്. ബി ഗ്രേഡ് നടിമാർ എന്റെ പേര് ഉപയോഗിച്ച് അവരുടെ അഭിമുഖങ്ങളിൽ തിളങ്ങാൻ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇൻഡസ്ട്രിയിൽ ഉയർച്ച കിട്ടുന്നതിനായി അങ്ങനെ പലകാര്യങ്ങളും ഇത്തരക്കാർ ചെയ്യും. അവർക്ക് പ്രചോദനമാവാൻ എനിക്ക് കഴിയുന്നുണ്ടെങ്കിൽ എനിക്കത് സന്തോഷം തരുന്ന കാര്യമാണ്. ശ്രീദേവി, വഹീദ റഹ്മാൻ പോലുള്ളവരായിരുന്നു എനിക്ക് പ്രചോദനം. എന്നാൽ ഇതുവരെ ഞാൻ എന്റെ വളർച്ചയിൽ അവരെ മോശമാക്കി ചിത്രീകരിച്ചിട്ടില്ല. തപസിയ്ക്ക് മറുപടി നൽകി കങ്കണ.
എന്നാൽ തന്നെ ബി ഗ്രേഡ് നടിയെന്ന് വിശേഷിപ്പിച്ച കങ്കണ മറുപടി പോലും അർഹിക്കുന്നില്ലെന്നും. തോന്നിയ പോലെ പറഞ്ഞു നടക്കുന്ന അവർക്ക് മറുപടി കൊടുക്കാൻ സമയമില്ല. എന്റെ വിലപ്പെട്ട സമയം നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഉപയോഗിക്കുന്നതെന്നും. എനിക്ക് വേണ്ടി കങ്കണ സമയം ചിലവഴിക്കുന്നതിൽ സന്തോഷവുമുടന്നും തപ്സി പ്രതികരിച്ചു. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടു നടിമാരാണ് തപ്സിയും കങ്കണയും.
നാലുതവണ ദേശീയ പുരസ്കാരം നേടിയ നടിയാണ് കങ്കണ. ധനുഷിനൊപ്പം ആടുകളത്തിൽ അഭിനയിച്ചാണ് തപ്സി അഭിനയ രംഗത്ത് ചുവടുവയ്ക്കുന്നത്. പിങ്ക് , ഗെയിം ഓവർ , ബദ്ലാ, തപ്പട് തുടങ്ങിയവയാണ് തപ്സി അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |