ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകപ്രശസ്തി നേടിയ അഭിനേത്രിയാണ് പ്രിയ വാര്യർ. ബോളിവുഡിലും ഹോളിവുഡിലും പ്രിയയ്ക്ക് ആരാധകരുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് പ്രിയ മലയാളത്തിൽ അഭിനയിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ പ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് പ്രിയ.
ബ്ലാക് ഡീപ് നെക് ഗൗണും വ്യത്യസ്തമായ മേക്കപ്പും ധരിച്ചാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ,മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ 'ഇഷ്ക്" സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |