ഹൃത്വിക് റോഷന്റെ ഏറ്റവും പുതിയ ഫോട്ടോകണ്ട് ഞെട്ടിയിരിക്കുകയാണ് ആദ്യഭാര്യ സുസന്നെ ഖാൻ. വേർപിരിഞ്ഞുവെങ്കിലും നല്ല സൗഹൃദം ഇവർക്കിടയിലുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള ആഘോഷങ്ങൾക്കും സിനിമയുടെ പ്രമോഷനെല്ലാം വേണ്ടി ഇവർ ഒരുമിക്കാറുണ്ട്. ഹൃത്വിക് ഇപ്പോൾ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന് സുസന്നെ നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ടോപ്!*!ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് ഹൃത്വിക് പങ്കുവച്ചത്. നിങ്ങളെ കാണാൻ 21കാരനെ പോലെയുണ്ട്' എന്നായിരുന്നു സുസന്നെയുടെ കമന്റ്. 2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സുസന്നെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുണ്ട്. 2014 ലാണ് ഹൃത്വിക്കും സുസന്നെയും വേർപിരിഞ്ഞത്. സുസന്നെയുടെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |