SignIn
Kerala Kaumudi Online
Saturday, 20 April 2024 9.45 AM IST

ലോക്ക്‌ഡൗണിൽ കുടുങ്ങി മലയോര ടൂറിസം

jj

പാലോട്: വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പെരിങ്ങമ്മല മങ്കയം ഇക്കോ ടൂറിസവും വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മീൻമുട്ടി ഹൈഡൽ ടൂറിസവും ഇപ്പോൾ നിശ്ചലമാണ്. മങ്കയം, ബ്രൈമൂർ, ഇടിഞ്ഞാർ മേഖലകളെ ഒന്നിപ്പിച്ചു കൊണ്ടായിരുന്നു ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയിരുന്നത്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായിരുന്നു സഞ്ചാരികൾ കൂടുതലായി മങ്കയം വെള്ളച്ചാട്ടം കാണാനും സുരക്ഷിത കേന്ദ്രങ്ങളിൽ കുളിക്കാനും എത്തിയിരുന്നത്. 180 ഓളം ദിവസവേതന തൊഴിലാളികളാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഗൈഡായി ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സഞ്ചാരികളായി ആരും എത്താത്തതിനാൽ ഇവരുടെ വരുമാനം പൂർണമായും നിലച്ചമട്ടാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മങ്കയം സന്ദർശകർക്കായി തുറന്നുകൊടുത്തത്. കാന്റീൻ, പാർക്കിംഗ് ഏരിയ, ട്രക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയാണ് വനം വകുപ്പ് വീണ്ടും പ്രവേശനം അനുവദിച്ചത്. ലോക്ക്‌ഡൗൺ ആയതിനു ശേഷം പൂർണമായും പ്രവേശനം നിരോധിച്ചിരിക്കുകയാണ് മങ്കയത്ത്. ടൂറിസ്റ്റുകളുടെ വരവിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ചെറിയ കടകളുടെ നടത്തിപ്പുകാരും ദുരിതത്തിലാണ്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് നിയന്ത്രണങ്ങളോടെയുള്ള ഇളവുകൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന പ്രദേശവാസികൾ.

കണ്ണിന് കുളിർമയായി മീൻമുട്ടി

സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തമൊരുക്കി കാത്തിരിക്കുകയാണ് നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി ഹൈഡൽ ടൂറിസം. വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിൽ മീൻമുട്ടി ചെറുകിട വൈദ്യുതി പദ്ധതി പ്രദേശത്തോടനുബന്ധിച്ചാണ് മീൻമുട്ടി ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. നാല്പത്തി അഞ്ച് ലക്ഷം രൂപയാണ് സർക്കാർ ഈ മേഖലക്കു വേണ്ടി നാളിതുവരെ ചെലവഴിച്ചിട്ടുള്ളത്. എൻജിൻ ബോട്ടിൽ 7 പേർക്കും പെഡസ്ട്രൽ ബോട്ടിൽ 2 പേർക്കും സഞ്ചരിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബത്തോടൊപ്പം സന്തോഷമായി അല്പസമയമെങ്കിലും ചെലവഴിക്കാൻ മീൻമുട്ടി ഹൈഡൽ ടൂറിസം മേഖല ഉചിതമാണ്

 ഉള്ളത്. ........

4 പെഡസ്ട്രൽ ബോട്ടുകളും 1 എൻജിൻ ബോട്ടും

മറ്റ് വിനോദങ്ങൾ

കൂടാതെ ലാന്റ് സ്കേപ്പ്, ഫ്ലവർ ബെഡ്സ്, കിഡ്സ് പ്ലയിംഗ് ഏരിയാ എയർഗൺ ഗെയിം, വാട്ടർ കാസ്കേഡ്

7 പേർക്ക് സഞ്ചരിക്കാനുള്ള എൻജിൻ ബോട്ട് .15 മിനിട്ടിന് 500 രൂപ

2പേർക്ക് സഞ്ചരിക്കാനുള്ള പെഡസ്‌ട്രൽ ബോട്ട്....... 150 രൂപ

പ്രവേശന ഫീസ്..... 20 രൂപ

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചാൽ മങ്കയത്തേയും മീൻമുട്ടിയിലേയും ടൂറിസ്റ്റുകളുടെ വരവിനെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയും

നന്ദിയോട് രാജേഷ്

ഗ്രാമപഞ്ചായത്ത് മെമ്പർ, നന്ദിയോട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, PALODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.