SignIn
Kerala Kaumudi Online
Thursday, 25 April 2024 11.47 AM IST

ഗുരുവായൂരിൽ കൊമ്പന്മാർക്ക് സുഖചികിത്സ

news-photo

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്കുള്ള സുഖചികിത്സയ്ക്ക് തുടക്കമായി. ദേവസ്വം ആനത്താവളത്തിൽ നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ കൊമ്പൻ ഗോപീകൃഷ്ണന് ആദ്യ ഔഷധ ഉരുളനൽകി ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി പ്രശാന്ത്, കെ.വി. ഷാജി, കെ. അജിത്, അഡ്വ: കെ.വി. മോഹനകൃഷ്ണൻ, ഇ.പി.ആർ വേശാല മാസ്റ്റർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജകുമാരി, ദേവസ്വം ആന ഡോക്ടർ ശാരുജിത്, ആനവിദഗ്ദ്ധ സമിതി അംഗങ്ങളായ ഡോ: പി.ബി. ഗിരിദാസ്, ഡോ: കെ. വിവേക്, ഡോ: ദേവൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. മനോജ്കുമാർ, ആനകോട്ട മാനേജർ എ.കെ. രാധാകൃഷ്ണൻ എന്നിവർ സുഖചികിത്സ ചടങ്ങിന് നേതൃത്വം നൽകി. ആനകളെ കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷമാണ് കോട്ടയുടെ വടക്കേ മുറ്റത്ത് അണിനിരത്തി ആനകൾക്ക് ഭക്ഷണം നൽകുന്നത്.

ആനകൾക്ക് വിവിധ ഔഷധക്കൂട്ടുകളോടെയുള്ള ആഹാരത്തോടെ നൽകുന്ന സുഖചികിത്സ, ഒരു മാസം നീണ്ടുനിൽക്കും. ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കുമായി പ്രത്യേകം തയ്യാറാക്കിയ സമീകൃത ആഹാരം ആനകൾക്ക് നൽകും. ആന ചികിത്സാ വിദഗ്ദ്ധർ ഡോ. കെ.സി. പണിക്കർ, ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി , ഡോ. ടി.എസ്. രാജീവ് , ഡോ. വിവേക് , ദേവസ്വം വെറ്ററിനറി സർജൻമാർ തുടങ്ങിയവർ സുഖ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കും.


സുഖചികിത്സ ഇങ്ങനെ

ആനകൾ

45

ദേവസ്വം നീക്കിവച്ചത്

12.5 ലക്ഷം

ഭക്ഷണം ഇങ്ങനെ


4050 കിലോ അരി
1350 കിലോ ചെറുപയർ
1350 കിലോ റാഗി
135 കിലോ അഷ്ടചൂർണ്ണം
337.5 കിലോ ച്യവനപ്രാശം
135 കിലോ മഞ്ഞൾപ്പൊടി

മുതിര
ഷാർക്കോഫെറോൾ
മിനറൽ മിക്‌സ്ചർ
ധാതുലവണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.