SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.24 AM IST

കൊവിഡ് ടെസ്റ്റിൽ ഒരു ലക്ഷം പിന്നിട്ട് കേരള കേന്ദ്ര സർവ്വകലാശാല

central-uni

വൈറോളജി ലാബിൽ ഇതുവരെ പരിശോധിച്ചത് 148534 സാമ്പിളുകൾ

കാസർകോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയിൽ നടന്നുവരുന്ന പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സർവ്വകലാശാലയിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിൽ ജൂലായ് വരെ 148534 സാമ്പിളുകൾ ആണ് പരിശോധിച്ചത്. ശരാശരി 1700 സാമ്പിളുകളുടെ പരിശോധനയാണ് പ്രതിദിനം ഇവിടെ നടക്കുന്നത്.

ജില്ലയുടെ കൊവിഡ് പ്രതിരോധം ഊട്ടിയുറപ്പിക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും കർമ്മനിരതമാണ് സർവ്വകലാശാലയിലെ വൈറോളജി ലാബ്. ജില്ലയിലെ വിവിധ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രി, പ്രത്യേക ക്യാമ്പുകൾ എന്നിവിടങ്ങളിൽനിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് ഇവിടെ പരിശോധിക്കുന്നത്. തുടർന്ന് പരിശോധനാ ഫലം സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നു. വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച പഠനത്തിന് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായും സർവ്വകലാശാല സഹകരിക്കുന്നുണ്ട്. പ്രതിമാസം മുന്നൂറോളം സാമ്പിളുകൾ ഇതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുന്നുണ്ട്. ഇതുവരെ 1500 ഓളം സാമ്പിളുകളാണ് അയച്ചത്.

കൂടുതൽ മെഷീനുകൾ എത്തുന്നു

യുനിസെഫിന്റെ സഹായത്തോടെ ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച് ഒരു ആർ.ടി.പി.സി.ആർ മെഷീനും ആർ.എൻ.എ എക്സ്ട്രാക്ട് മെഷീനും അനുവദിച്ചിട്ടുണ്ട്.ഇവ കൂടി എത്തുന്നതോടെ സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടാനാകുമെന്ന് വകുപ്പ് മേധാവി ഡോ. രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു. ഡോ. രാജേന്ദ്ര പിലാങ്കട്ടക്ക് പുറമെ അദ്ധ്യാപകനായ ഡോ. സമീർ കുമാർ, ലാബ് ടെക്നീഷ്യന്മാരായ എം.ആരതി , എം.വി.ക്രിജിത്ത്, സുനീഷ് കുമാർ, കെ.രൂപേഷ് , റോഷ്ന രമേശൻ, വീണ, ലാബ് അസിസ്റ്റന്റുമാരായ ജിതിൻരാജ് ., ഷാഹുൽ ഹമീദ് സിംസാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായ മുഹമ്മദ് റിസ്‌വാൻ, നിഖിൽ രാജ്, സച്ചിൻ , ഗവേഷക വിദ്യാർത്ഥികളായ പ്രജിത്ത്, വിഷ്ണു, രാജേഷ്, മനോജ്, അശ്വതി, ലതിക, രൻജീത്. അശുതോഷ്, അഞ്ജലി എന്നിവരാണ് വൈറോളജി ലാബിലെ കൊവിഡ് പോരാളികൾ. വൈസ് ചാൻസലർ പ്രൊഫ.എച്ച്. വെങ്കടേശ്വർലുവിന്റെ ഇടപെടലും പിന്തുണയും ഇതിന് പിന്നിലുണ്ട്. 2020 മാർച്ച് 30 നാണ് ഐ.സി. എം ആറിന്റെ അംഗീകാരത്തോടെ കേന്ദ്ര സർവ്വകലാശാല വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശം പരിഗണിച്ച് വൈറോളജി ലാബിൽ കൊവിഡ് പരിശോധന ആരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CENTRAL UNIVERSITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.