തിരുവനന്തപുരം:കേരളത്തിൽ ഒരാൾ രാജവെമ്പാലയുടെ കടിയേറ്റ് മരിക്കുന്നത് തന്റെ അറിവിൽ ആദ്യമെന്ന് വാവ സുരേഷ് പറഞ്ഞു. മനുഷ്യനെ കടിക്കുന്ന സ്വാഭവം രാജവെമ്പാലയ്ക്കില്ല. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. ഹർഷാദിന് കൈത്തണ്ടയുടെ മദ്ധ്യഭാഗത്താണ് കടിയേറ്റത്. ഞാൻ 213 രാജവെമ്പാലകളെ പിടികൂടിയിട്ടുണ്ട്. അതെല്ലാം പുറം സ്ഥലങ്ങളിലായിരുന്നു. ഇത് കൂടിനുള്ളിലായതിനാൽ അപകട സാദ്ധ്യതയും കൂടി. ഹർഷാദുമായി 20 വർഷത്തെ പരിചയമുണ്ട്. വിയോഗത്തിൽ അതിയായ ദുഃഖിക്കുന്നു- വാവ കേരള കൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |