SignIn
Kerala Kaumudi Online
Saturday, 20 April 2024 5.31 AM IST

കർഷകഭാരതി, ഹരിതമുദ്ര പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

agri

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കാർഷിക പത്രപ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന കർഷകഭാരതി പുരസ്‌കാരത്തിനും മികച്ച കാർഷിക പരിപാടിയ്‌ക്ക് നൽകുന്ന ഹരിതമുദ്ര പുരസ്‌കാരത്തിനും നോമിനേഷനുകൾ ക്ഷണിച്ചു. കർഷകഭാരതി അവാർഡ് അച്ചടി, ദൃശ്യ, നവമാധ്യമം എന്നീ മൂന്ന് വിഭാഗങ്ങളായാണ് നൽകുന്നത്.ദൃശ്യം, ശ്രവ്യം, ഓൺലൈൻ മാദ്ധ്യമം, ഡോക്യുമെന്ററി/ ടെലിഫിലിം നിർമ്മാതാവ് എന്നീ വിഭാഗങ്ങളിലായാണ് ഹരിതമുദ്ര പുരസ്‌കാരം നൽകുന്നത്. നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷയും അനുബന്ധ രേഖകളും ആറിനകം പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം- 695003 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. പുരസ്‌കാരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.fibkerala.gov.in, www.keralaagriculture.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.