പള്ളുരുത്തി: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ഭാര്യ പള്ളുരുത്തി ഗവ. യു.പി സ്കൂളിന് സമീപം പാർവതി മന്ദിരത്തിൽ ഭാരതി (83) നിര്യാതയായി. കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. മക്കൾ: അശോകൻ, രേഖ, നിമ്മി, അനിൽ, ശ്രീകല. മരുമക്കൾ: മോഹൻദാസ്, സുഗന്ധി, അംബുജാക്ഷൻ, ഷൈൻ, റാണി. സിനിമാ, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലുള്ളവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |