SignIn
Kerala Kaumudi Online
Friday, 29 March 2024 6.16 PM IST

കണ്ടറിയാതെ കണ്ടയ്ൻമെന്റ് സോണുകൾ

c

കൊല്ലം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ കണ്ടയ്ൻമെന്റ് സോണുകളായി നിശ്ചയിച്ച സ്ഥലങ്ങൾ തിരിച്ചറിയാനാകാതെ സാധാരണക്കാർ വലയുന്നു. കണ്ടയ്ൻമെന്റ് സോണുകൾക്കുള്ളിലുള്ളവർക്കുപോലും ഇതിനെപ്പറ്റി വ്യക്തമായ അവബോധമില്ല. ടി.പി.ആർ കുറവായതിനാൽ തങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ടെന്ന ധാരണയിലാണ് മിക്കവരും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വാർഡുതല കണ്ടയ്ൻമെന്റ് സോണുകൾ നിലവിലുണ്ട്. ഇവയിൽ 4 പഞ്ചായത്തുകൾ പൂർണമായും കണ്ടയ്ൻമെന്റ് സോണുകളാണ്. കണ്ടയ്ൻമെന്റ് സോണുകളിൽ ബസ് സർവീസ് നടത്തരുതെന്നും ദീർഘദൂര സർവീസുകളാണെങ്കിൽ സ്റ്റോപ്പുകളിൽ നിറുത്തരുതെന്നുമുള്ള നിർദേശം മാത്രമാണ് നിലവിലുള്ള ഏക നിയന്ത്രണം.

ടി.പി.ആർ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നാല് വിഭാഗങ്ങളിലെ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് അശാസ്ത്രീയമാണെന്ന് നേരത്തേതന്നെ ആരോപണമുയർന്നിരുന്നു. ഇനി പൂർണമായ അടച്ചിടൽ പ്രായോഗികമല്ലെങ്കിലും കണ്ടയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം.

എല്ലാ വാർഡുകളും കണ്ടയ്ൻമെന്റ് സോണുകളായ പഞ്ചായത്തുകൾ

1. തൃക്കരുവ

2. പനയം

3. തൃക്കോവിൽവട്ടം

4. മൈനാഗപ്പള്ളി

കാറ്റഗറി, സി.പി.ആർ, തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം

1. കാറ്റഗറി എ (6ൽ താഴെ) - കൂടുതൽ ഇളവുകൾ: 4

2. കാറ്റഗറി ബി (6 മുതൽ 12 വരെ) - അവശ്യ ഇളവുകൾ: 38

3. കാറ്റഗറി സി (12 മുതൽ 18 വരെ) - അവശ്യ ഇളവ്, മറ്റ്കടകൾ വെള്ളി മാത്രം: 26

4. കാറ്റഗറി ഡി (18 ന് മുകളിൽ) - കർശന നിയന്ത്രണം: 6

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COVID19
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.