SignIn
Kerala Kaumudi Online
Saturday, 20 April 2024 3.12 AM IST

മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം ആന്ധ്രയിലെ എല്ലൂരുവിൽ

malabar

 ആന്ധ്രയിൽ മലബാർ ഗോൾഡിന്റെ 13-ാം ഷോറൂം

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വികസന പദ്ധതികളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ എല്ലൂരുവിൽ പുതിയ ഷോറൂം തുറന്നു. ആന്ധ്രയിൽ മലബാർ ഗോൾഡിന്റെ 13-ാം ഷോറൂമാണിത്. ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വലായി നിർവഹിച്ചു. മുഖ്യാതിഥിയായ എല്ലൂരു മുൻ മേയർ ഷെയ്‌ഖ് നൂർജഹാൻ ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. എല്ലൂരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് സ്‌റ്റാൻഡിന് സമീപം 3,000 ചതുരശ്ര അടി വിസ്‌തൃതിയിലാണ് ഷോറൂം.

ഗുണനിലവാരമുള്ള വൈവിദ്ധ്യമാർന്ന ആഭരണങ്ങളുടെ മികച്ച ശേഖരം ഷോറൂമിലുണ്ട്. മികച്ച വില്പനാന്തര സേവനവും നൽകുന്നു. പരിശീലനം ലഭിച്ച ടീം അംഗങ്ങൾ ഉപഭോക്താക്കൾക്ക് എല്ലാ സൗകര്യങ്ങൾ ഉറപ്പുവരുത്തും. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡൽ, പാർട്ടിവെയർ, ദൈനംദിനോപയോഗ ആഭരണങ്ങൾ, ഏത് പ്രായക്കാർക്കും ഏതവരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്‌കാരങ്ങൾക്ക് ഇണങ്ങിയതുമായ ആഭരണങ്ങൾ എന്നിവയും സവിശേഷതയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, MALABAR GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.