SignIn
Kerala Kaumudi Online
Thursday, 28 March 2024 4.31 PM IST

ജാബിറിന് ടോക്കിയോ ബർത്ത്

jabir

തിരുവനന്തപുരം : മലയാളി അത്‌ലറ്റ് എം.പി ജാബിറിന് ടോക്കിയോ ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കാൻ അനുമതി ലഭിച്ചു.ലോക അത്‌ലറ്റിക് ഫെഡറേഷന്റെ റാങ്കിംഗ് ബർത്താണ് ജാബിറിന് ലഭിച്ചത്. 2017ലെയും 2019ലെയും ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പുകളിൽ ജാബിർ വെങ്കലം നേടിയിരുന്നു. 2019 ലോകചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ സെമിയിലെത്തി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി.കോട്ടയം സ്പോർട്സ് ഹോസ്റ്റലിലെ വിനയചന്ദ്രന്റെ പരിശീലനത്തിന് കീഴിലാണ് ജാബിർ ദേശീയ തലത്തിൽ ശ്രദ്ധേയനായത്. നേവിയിൽ ചീഫ് പെറ്റി ഓഫീസറാണ്.

ഇന്ത്യൻ വനിതാതാരങ്ങളായ ദ്യുതി ചന്ദിനും (100,200മീ.)അന്നുറാണിക്കും(ജാവലിൻ ത്രോ) റാങ്കിംഗ് ബർത്തിലൂടെ ഒളിമ്പിക് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, JABIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.