കളമശേരി: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ കളമശേരി എസ്.ഐ മാഹിൻ സലിമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. മാള സ്വദേശിയും പാലാരിവട്ടത്ത് ഫ്ളാറ്റിൽ താമസിക്കുന്ന മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമായ ദേവദേവയാണ് (20) 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. നമ്പറില്ലാത്ത മോട്ടോർ സൈക്കിൾ കണ്ട് തടയാൻ ശ്രമിച്ചപ്പോൾ വാഹനം ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ചെന്നും പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കിട്ടിയതെന്നും പൊലീസ് പറഞ്ഞു. നവമാദ്ധ്യമങ്ങളിലൂടെ ഇടപാടുകാരുമായി ചാറ്റ് ചെയ്ത് 30 ഗ്രാം മുപ്പതിനായിരം രൂപയ്ക്ക് ന്യൂഡൽഹിയിൽ നിന്ന് കൊടുങ്ങല്ലൂരിൽ എത്തിച്ച് ഗ്രാമിന് 2000 രൂപ നിരക്കിലാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |