ന്യൂഡൽഹി: ക്വാറി കേസുമായി ബന്ധപ്പെട്ട് മാർച്ച് 16ന് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് ഔദ്യോഗിക പോർട്ടലിൽ രണ്ടാഴ്ചയ്ക്കകം അപ്ലോഡ് ചെയ്യാൻ കേരള ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം. താമസസ്ഥലങ്ങളും ക്വാറികളും തമ്മിലുള്ള ദൂരം 50 മീറ്ററിൽ നിന്ന് 200 മീറ്ററായി വർദ്ധിപ്പിച്ച ഹരിത ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.
കേസുമായി ബന്ധപ്പെട്ട് ഡിവിഷൻ ബെഞ്ചിന്റെ വിധിയുണ്ടെന്ന് എതിർഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ വിധിപ്പകർപ്പ് പോർട്ടലിൽ ലഭ്യമല്ലെന്നും അതിനാലാണ് സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ എത്തിയതെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ് വിധിപ്പകർപ്പ് അപ്ലോഡ് ചെയ്യാൻ നിർദ്ദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |