തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "നമുക്ക് സഹായിക്കാം, അവർ പഠിക്കട്ടെ " എന്ന കാമ്പെയിനിന്റെ ഭാഗമായി പാളയം ഏരിയാ കമ്മിറ്റിയുടെ മൊബൈൽ ഫോൺ വിതരണത്തിന്റെ ഉദ്ഘാടനം സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ കോട്ടൻഹിൽ ഹൈസ്കൂൾ, എൽ.പി.എസ് എന്നിവിടങ്ങളിലെ പ്രഥമ അദ്ധ്യാപകരായ ലീന, ബുഹാരി എന്നിവർക്ക് നൽകി നിർവഹിച്ചു. സമിതി പാളയം ഏരിയ സെക്രട്ടറി സി.എസ്. രതീഷ്, പ്രസിഡന്റ് എ. ബാബു, ട്രഷർ ഷാഹുൽ, പി.ടി.എ ഭാരവാഹികളായ ജഗതി പ്രദീപ്, അനൂജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |