Kerala Kaumudi Online
Saturday, 25 May 2019 11.22 PM IST

കുഞ്ഞുജീവന് തുണയായി മസിലാമണി, ബന്ധുവല്ലാത്ത ആൾക്ക് മജ്ജദാനം നൽകിയ ആദ്യവനിത

bone-marrow

കൊ​ൽ​ക്ക​ത്ത: ബന്ധുവല്ലാത്തയാൾക്ക് മജ്ജദാനം നൽകിയ ആദ്യവനിതയായി കോയമ്പത്തൂർ സ്വദേശിനി മസിലാമണി. 26 വ​യ​സുള്ള മ​സി​ലാ​മ​ണി ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് മ​ജ്ജ​ദാ​നം ന​ട​ത്തി​യ​ത്.


കോ​യ​മ്പ​ത്തൂ​രി​ന​ടു​ത്ത മു​ധ​ലി​പ്പാ​ള​യം സ്വ​ദേ​ശി​നി​യാ​ണ്​ മ​സി​ലാ​മ​ണി. ഇരുപതാമത്തെ വയസിലായിരുന്നു മസിലാമണിയുടെ വിവാഹം, ഭർത്താവ് കവിരസൻ. വിവാഹം കഴിഞ്ഞ ഒരുവർഷത്തിന് ശേഷം അ​വ​ർ​ക്ക്​ ഒ​രു പെ​ൺ​കു​ഞ്ഞ്​ പി​റ​ന്നു. പ​ക്ഷേ കു​ട്ടി ത​ലാ​സീ​മി​യ രോ​ഗി​യാ​യി​രു​ന്നു. കു​ട്ടി​ക്ക് ചേ​രു​ന്ന ര​ക്ത​കോ​ശ​ങ്ങ​ൾ ല​ഭ്യ​മാ​ണോ എ​ന്ന​റി​യാ​ൻ വേണ്ടി ഇരുവരും ‘ദാ​ത്രി’ എ​ന്ന ര​ക്ത​കോ​ശ ദാ​താ​ക്ക​ളു​ടെ ര​ജി​സ്​​ട്രി​യി​ൽ പേ​രു​ചേ​ർ​ത്തു. അങ്ങനെയാണ് മ​ജ്ജ​ദാ​താ​വാകാൻ ത​നി​ക്കാ​കു​മെ​ന്ന്​ അ​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ൽ, ​വീ​ട്ടു​കാ​ർ മജ്ജദാനത്തെ എതിർത്തു. മ​ജ്ജദാനത്തിന് ശേഷം മ​സി​ലാ​മ​ണി​ക്ക്​ എ​ന്തെ​ങ്കി​ലും സംഭവിക്കുമോ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​ശ​ങ്ക. ഭാ​വി​യി​ൽ അ​ത്​ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും പലരും പ​റ​ഞ്ഞു.

ഇ​തി​നി​ടെ, മ​ജ്ജ ദാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം മസിലാമണി ശേ​ഖ​രി​ക്കു​ക​യും അ​തി​ന്​ ഒ​രു വി​ധ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും ഇ​ല്ലെ​ന്ന്​ തി​രി​ച്ച​റി​യു​ക​യും ചെ​യ്​​തു. ഇ​ക്കാ​ര്യം വീ​ട്ടു​കാ​രെ​യും അറിയിച്ചു. മസിലാമണിക്ക് എല്ലാപിന്തുണയുമായി ഭർത്താവും കൂടെയുണ്ടാിയിരുന്നു. അ​ങ്ങ​നെ​യാ​ണ് അ​വ​ർ ഒ​രു കു​ഞ്ഞു​ജീ​വ​ന്​ തു​ണ​യാ​യ​ത്.​ ഒ​ത്തു​വ​ന്നാ​ൽ വീ​ണ്ടും മ​ജ്ജ​ദാ​ന​ത്തി​ന്​ ഒ​രു​ക്ക​മാ​ണെ​ന്ന്​ മ​സി​ലാ​മ​ണി പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BONE MARROW DONOR, BONE MARROW SURGERY, TAMILNADU, MASILA MANI, NEWDELHI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY