ചങ്ങനാശേരി: ക്വട്ടേഷൻ മാഫിയ സംഘങ്ങൾക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേർക്കുള്ള വധഭീഷണിക്കെതിരെയും കോൺഗ്രസ് ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനജാഗ്രതാ സദസ് കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എസ് രഘുറാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. പി.എച്ച് നാസർ, പി.എൻ നൗഷാദ്, രാജീവ് മേച്ചേരി, പി.എച്ച് ഷാജഹാൻ, പി.എം ഷെഫീക്ക്, ജിൻസൺ മാത്യു, ബാബു കുട്ടൻചിറ, ഡെന്നീസ് ജോസഫ്, മനു കുമാർ, ടോണി അറയ്ക്കൽ, പി.എ അബ്ദുൽ സലാം, ബാബു കുരീത്ര, സിയാദ് അബ്ദുൽ റഹ്മാൻ, മോട്ടി മുല്ലശ്ശേരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |