മാതമംഗലം: പിറന്നാൾ ആഘോഷത്തിന് കരുതിയ തുകയ്ക്ക് മൊബൈൽ ഫോൺ വാങ്ങി സ്കൂളിലെ ഡിജിറ്റൽ ഡിവൈസ് ലൈബ്രറിക്ക് സമ്മാനിച്ച് വിദ്യാർത്ഥിനിയുടെ പിറന്നാൾ ആഘോഷം. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ ഡിവൈസുകൾ ലഭ്യമാക്കാൻ മാതമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലൊരുക്കിയ ഡിജിറ്റൽ ലൈബ്രറിയിലേക്കാണ് അതേ സ്കൂളിലെ വിദ്യാർത്ഥിയായ ആർ. അനുശ്രീ മൊബൈൽ ഫോൺ സമ്മാനിച്ചത്.
പ്രിൻസിപ്പാൾ കെ. രാജഗോപാലൻ മൊബൈൽ ഫോൺ ഏറ്റുവാങ്ങി. സ്കൂൾ പി.ടി.എ പ്രസിഡന്റ് എ.പി. മുരളീധരൻ, വൈസ് പ്രിൻസിപ്പാൾ വി.വി. ഭാർഗവൻ, ആർ.സുനിത, കെ.വി. മനീഷ്, പെരിങ്ങോം ഹാരിസ് എന്നിവർ സംബന്ധിച്ചു.
അനുശ്രീയും ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ സഹോദരൻ അനൂപും കഴിഞ്ഞ വർഷം ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് ഓൺ ലൈൻ ക്ലാസുകൾ കാണാൻ ടെലിവിഷൻ സെറ്റ് സമ്മാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |