SignIn
Kerala Kaumudi Online
Friday, 29 March 2024 8.44 PM IST

'മനുഷ്യാവകാശങ്ങളുടെ യഥാർത്ഥ പോരാളികൾ മാധ്യമ പ്രവർത്തകർ'

press
തലശ്ശേരി പ്രസ്സ് ഫോത്തിന്റെ മീഡിയാ ഡയറക്ടറി ജഡ്ജ് ബൈജു നാഥ് പ്രകാശനം ചെയ്യുന്നു

തലശ്ശേരി: മനുഷ്യാവകാശങ്ങളുടെ യഥാർത്ഥ മുന്നണി പോരാളികൾ മാധ്യമ പ്രവർത്തകരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് പറഞ്ഞു. തലശ്ശേരി പ്രസ് ഫോറത്തിന്റെ മീഡിയാ ഡയറക്ടറി പ്രസ് ഫോറം ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളിലൂടെ ഓരോ ദിവസവും മനുഷ്യാവകാശ കമ്മീഷന്റെ മുന്നിലെത്തുന്നത് കരളലിയിക്കുന്നതും കണ്ണ് നിറയ്ക്കുന്നതുമായ വാർത്തകളാണ്. ഇവ സസൂക്ഷ്മം ശ്രദ്ധിച്ച് തത്സമയങ്ങളിൽ തന്നെ ഇടപെടാനും ഇരകൾക്ക് ആശ്വാസം നൽകാനും കഴിയാറുണ്ടെന്ന് അദ്ദേഹമ പറഞ്ഞഉ. എന്നും സംഘർഷഭരിതവും സങ്കീർണ്ണവുമാവുന്ന കോടതിയെ സൗഹൃദപരമാക്കുന്നതിൽ മാതൃകാപരമായി ഇടപെട്ട ജനകീയ ന്യായാധിപനാണ് കെ. ബൈജുനാഥെന്ന് മീഡിയാ ഡയറക്ടറി ഏറ്റുവാങ്ങിയ തലശ്ശേരി ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ. വിശ്വൻ പറഞ്ഞു. പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.