മുണ്ടക്കയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പുഞ്ചവയൽ കാരിശ്ശേരി തേക്ക് പ്ലാന്റേഷൻ ഭാഗത്ത് നിന്ന് എക്സൈസ് 1235 ലിറ്റർ കോട പിടികൂടി. രണ്ടാഴ്ചയായി കുഴിമാവ് , കോപ്പാറ വനമേഖല, 504 കോളനി, പുഞ്ചവയൽ, പാക്കാനം, കാരിശ്ശേരി ഭാഗങ്ങളിൽ പരിശോധന നടത്തിവരികയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ അമൽ രാജനും പ്ലാച്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ജി. നായരും ചേർന്നായിരുന്നു വനമേഖലയിൽ പരിശോധന നടത്തിയത്.
ഈ പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും പ്രതികളെപ്പറ്റി സുചന ലഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |