SignIn
Kerala Kaumudi Online
Friday, 19 April 2024 6.32 AM IST

വാക്‌സിൻ വിതരണം സ്വന്തക്കാർക്ക് വേണ്ടിയാക്കി: എം.പി. വിൻസെന്റ്

vincent

തൃശൂർ: വാക്‌സിൻ വിതരണം ഇടതുവത്കരിക്കുന്ന സർക്കാർ നിലപാട് ജനം തിരിച്ചറിയണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് പറഞ്ഞു. 'വാക്‌സിൻ തരൂ, ജീവൻ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി ജില്ലാ വ്യാപകമായി 2270 ഓളം ബൂത്തുകളിൽ നടത്തിയ നിൽപ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിക്ക് മുൻപിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അർഹരായ പലരെയും മാറ്റി നിറുത്തി മുൻഗണനയോടെ വാക്‌സിൻ വിതരണം ചെയ്യുന്നത് സ്വന്തക്കാർക്കായാണ്. മണ്ഡലം പ്രസിഡന്റ് എ.കെ. സുരേഷ് അദ്ധ്യക്ഷനായി. കെ. ഗിരീഷ്‌കുമാർ, റെജി ജോയ് ബാസ്റ്റിൻ, ജോസ് ആലപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. ടി.വി ചന്ദ്രമോഹൻ, അനിൽ അക്കര, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, സി.എസ് ശ്രീനിവാസൻ. സി.സി ശ്രീകുമാർ, എ. പ്രസാദ്, ജോൺ ഡാനിയേൽ, ഐ.പി പോൾ, സുന്ദരൻ കുന്നത്തുള്ളി, ലീലാമ്മ ടീച്ചർ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VINCENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.