കൊച്ചി: കെ.എസ്.എഫ്.ഇ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പൊതുസ്ഥലം മാറ്റത്തിനുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന നിവേദനങ്ങൾ സർക്കാർ മൂന്നാഴ്ചയ്ക്കകം പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
പൊതുസ്ഥലംമാറ്റത്തിന് മാർഗനിർദ്ദേശങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കുന്നില്ലെന്ന് ആരോപിച്ച് കെ.എസ്.എഫ്.ഇ ഒാഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. പ്രകാശും ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ളോയീസ് അസോസിയേഷനും നൽകിയ ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് അനു ശിവരാമനാണ് ഇൗ നിർദ്ദേശം നൽകിയത്.
നിവേദനങ്ങൾ വൈകാതെ പരിഗണിക്കാമെന്ന് സർക്കാരും കെ.എസ്.എഫ്.ഇയും ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |