SignIn
Kerala Kaumudi Online
Thursday, 25 April 2024 9.50 PM IST

കേരള യൂണി. വൈവ, പ്രാക്ടിക്കൽ

kerala-uni

തിരുവനന്തപുരം: കേരള സർവകലാശാല കഴിഞ്ഞ ജനുവരിയിൽ നടത്തിയ നാലാം സെമസ്​റ്റർ (വിദൂര വിദ്യാഭ്യാസം 2018 അഡ്മിഷൻ റെഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) എം.എ ഹിസ്​റ്ററി പരീക്ഷയുടെ വൈവ വോസി ജൂലായ് 6,7,8 തീയതികളിലും എം.എ മലയാളം പരീക്ഷയുടെ വൈവ വോസി ജൂലായ് 7,8,9 തീയതികളിലും ഓൺലൈനായി നടത്തും.
2021 മാർച്ചിൽ നടത്തിയ രണ്ടാംവർഷ എം.എ മലയാളം (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ വൈവ വോസി ജൂലൈ 9ന് ഓൺലൈനായി നടത്തും.
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 ൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌സി മാത്തമാ​റ്റിക്സ് (2017 ആൻഡ് 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ് 9 ന് കാര്യവട്ടം യൂണിവേഴ്സി​റ്റി എൻജിനിയറിംഗ് കോളേജിന്റെ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തും.
ജൂണിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.എസ്‌സി ബയോടെക്‌നോളജി (മൾട്ടി മേജർ) കോഴ്സിന്റെ കോർകെമിസ്ട്രി പ്രാക്ടിക്കൽ ജൂലൈ 8 മുതൽ ആരംഭിക്കും.
ആറാം സെമസ്​റ്റർ ബി.പി.എ (വോക്കൽ, മൃദംഗം, ഡാൻസ്) മാർച്ച് 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 5 മുതൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.