തിരുവനന്തപുരം: കൊവിഡ് കാലത്ത് ഡോക്ടർമാരുടെ പ്രത്യേക സാമ്പത്തിക ആവശ്യങ്ങൾ മുൻനിറുത്തി പത്ത്കോടി വരെ സഹായം നൽകുന്ന 'സല്യൂട്ട് ഡോക്ടേഴ്സ്' പദ്ധതിക്ക് രൂപം നൽകിയതായി ഐ.സി.ഐ.സി.ഐ ബാങ്ക് അറിയിച്ചു. വീട്, വാഹനം, വിദ്യാഭ്യാസം, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്ക് അല്ലെങ്കിൽ ആശുപത്രി സ്ഥാപിക്കാൻ, 10 കോടി രൂപവരെയുള്ള മോർട്ട്ഗേജ് ലോണുകൾ, മെഡിക്കൽ ഉപകരണങ്ങൾക്കായുള്ള ലോൺ, ബിസിനസ് ലോൺ, പേഴ്സണൽ ലോൺ, വിദ്യാഭ്യാസ വായ്പ, വാഹന ലോൺ തുടങ്ങി പ്രത്യേകം തയ്യാറാക്കിയ വായ്പാ പദ്ധതികൾ, ബിസിനസ് സഹായങ്ങൾ, ഓൺലൈൻ ക്ലിനിക്ക് സെറ്റപ്പ് തുടങ്ങിയ മറ്റ് മൂല്യാധിഷ്ഠിത സേവനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുമെന്ന് ബാങ്ക് ലയബിലിറ്റീസ് മേധാവി പ്രണവ് മിശ്ര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |