കൊച്ചി: വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ 80-ാമത് ജന്മദിനം ഇന്ന് വൈറ്റിലയിലെ സിൽവർസാൻഡ് ഐലൻഡിലെ ഏഷ്യൻ സ്കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസിൽ (ആസാദി) ആഘോഷിക്കും. ആസാദി ഗവർണേഴ്സ് അംഗം കൂടിയാണ് അടൂർ. കൊവിഡിന്റെ പശ്ചാത്തലത്തിൽ വെർച്വലായാണ് 'അടൂർ @ 80' എന്ന് പരിപാടിയെന്ന് ആസാദി ചെയർമാൻ പ്രൊഫ.ആർക്കിടെക്ട് ബി.ആർ. അജിത്ത് പറഞ്ഞു. ഇന്ന് വൈകിട്ട് മൂന്നിന് വെർച്വർ യോഗത്തിൽ താരങ്ങൾ, സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർ പങ്കെടുക്കും. ആഘോഷം www.facebook.com/cochinasadi എന്ന പേജിൽ തത്സമയം കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |