SignIn
Kerala Kaumudi Online
Friday, 29 March 2024 12.08 AM IST

ഡോക്ടർമാരുടെ ആഘോഷവും പ്രതിഷേധവും ഹിറ്റ്

lourds

കൊച്ചി: കൊവിഡ് പോരാട്ടങ്ങൾക്കിടെയെത്തിയ തങ്ങളുടെ ദിനം ആഘോഷിക്കാനും അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാനും ഡോക്ടർമാർ ഒരുക്കിയ ഹൃസ്വചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ ഹിറ്റാകുന്നു. ഡോക്ടർമാരുടെ ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരാണ് വ്യത്യസ്തവും ക്രിയാത്മകവുമായ ദൃശ്യവിരുന്ന് ഒരുക്കിയത്. കൊവിഡ് പോരാട്ടത്തിൽ ഒന്നര വർഷമായി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പ്രതിഷേധം കൂടിയാണ് 'തിരിച്ചടി ' എന്ന ഹ്രസ്വചിത്രം.

ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ.ജോൺ ടി. ജോൺ, ഡോ. ജോയ്‌സ് വർഗീസ്, ഡോ.അഖിൽ പി. എന്നിവരുടെ നേതൃത്വത്തിൽ ഹാസ്യരൂപത്തിലും ആശയം ചോരാതെയാണ് ഹൃസ്വചിത്രം ഒരുക്കിയത്. സമൂഹമാദ്ധ്യമങ്ങളിൽ റിലീസ് ചെയ്ത ആദ്യ മണിക്കൂറുകളിൽ പതിനായിരത്തിലധികം പേർ കണ്ടുകഴിഞ്ഞു. മെഡിക്കൽ ഡയറക്ടർ മുതൽ ജൂനിയർ കൺസൾട്ടന്റുമാർ വരെ ഡോക്ടർമാരും കുടുംബാംഗങ്ങളും നൃത്തം, സംഗീതം, ചിത്രരചന, ഫോട്ടോഗ്രാഫി, പാചകം, യോഗ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. റിപ്പിൾസ് : ലൂർദ് ഹോസ്പിറ്റൽ ഡോക്ടേഴ്സ് ഡേ വെർച്വൽ ഇവന്റ് എന്ന പേരിലാണ് പരിപാടി അവതരിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LOURDS HOSPITAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.