SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.25 AM IST

കൊതുകിൽ കരുതലുണ്ടാകണം

c

ജില്ലയിൽ ഡെങ്കിപ്പനി ഭീഷണി

കൊല്ലം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കൊതുകുകൾ വഴി പകരുന്ന രോഗമായതിനാൽ കൊതുകിന്റെ ഉറവിടനശീകരണമാണ് പ്രധാനമായും ചെയ്യേണ്ടത്. ഞായറാഴ്ചകൾ ഡ്രൈഡേ ആയി നിശ്ചയിച്ച് വീടും പരിസരവും വൃത്തിയാക്കുകയും കൊതുക് നശീകരണം നടത്തുകയും വേണം. ആവശ്യമെങ്കിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുമായി ബന്ധപ്പെട്ട് കൊതുകുനശീകരണവും ഫ്യൂമിഗേഷനും നടത്താനുള്ള സൗകര്യവും ലഭ്യമാണ്.

രോഗവ്യാപനം

ഡെങ്കിപ്പനി ബാധിച്ച രോഗിയിൽ നിന്ന് ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്ന വൈറസുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിലെത്തി 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

മൂന്നുതരം പനി

1. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവർ)

2. രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ)

3. ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിൻഡ്രോം)

ലക്ഷണങ്ങൾ

1. പെട്ടെന്നുള്ള കഠിനമായ പനി

2. അസഹ്യമായ തലവേദന

3. നേത്രഗോളങ്ങളുടെ പിന്നിലെ വേദന

4. സന്ധികളിലും മാംസപേശികളിലും വേദന

5. വിശപ്പ്,​ രുചി എന്നിവയില്ലാത്ത അവസ്ഥ

6. മനംപുരട്ടലും കടുത്ത ഛർദിയും

വ്യാപനം തടയാൻ

1. കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുക

2. കൊതുകുവല ഉപയോഗിക്കുക, രോഗബാധിതരെ കൊതുകു വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുക

3. കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കുക

4. പ്ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക

5. കീടനാശിനിയുടെ പ്രയോഗം, പുകയ്‌ക്കൽ, കൊതുകിന്റെ ജൈവികനിയന്ത്രണങ്ങൾ എന്നിവ നടത്തുക

6. ജലസംഭരണികൾ കൊതുക് കടക്കാത്ത വിധം മൂടി സംരക്ഷിക്കുക

7. ടയറുകളിൽ മഴവെള്ളം തങ്ങി നിൽക്കാത്ത വിധം സുഷിരങ്ങളിടുക

ചികിത്സ

ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല. രോഗലക്ഷണങ്ങൾ മനസിലാക്കിയാണ്ചികിത്സ നൽകുന്നത്.

ശരീരത്തിലെ ദ്രാവകനഷ്ടം നികത്തൽ, രക്തമോ പ്ളേറ്റ്ലറ്റോ നൽകൽ എന്നിവ രോഗതീവ്രത കുറയ്ക്കും. ഹൃദ്രോഗികൾക്കും മറ്റും നൽകുന്ന ആസ്പിരിൻ ഉപയോഗിക്കാൻ പാടില്ല.

കൊതുകുനശീകരണവും ഫ്യൂമിഗേഷനും നടത്തുന്നതിന്

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്: 9447652433

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, DENKY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.