Kerala Kaumudi Online
Monday, 27 May 2019 1.57 PM IST

പരീക്ഷണത്തിന്റെ നാളുകൾ

editorial-

രാ​ജ്യാ​വ​കാ​ശ​ ​നി​ർ​ണ​യ​ത്തി​നു​ ​വേ​ണ്ടി​ ​ന​ട​ന്ന​ ​മ​ഹാ​ഭാ​ര​ത​യു​ദ്ധം​ ​പ​തി​നെ​ട്ടു​ ​ദി​വ​സ​മാ​ണ് ​നീ​ണ്ടു​നി​ന്ന​തെ​ങ്കി​ൽ​ ​ഇ​ന്ത്യ​ൻ​ ​ജ​ന​ത​യു​ടെ​ ​ഭാ​വി​ ​ഭാ​ഗ​ധേ​യം​ ​ആ​രു​ടെ​ ​കൈ​ക​ളി​ലാ​ണ് ​അ​മ​രാ​ൻ​ ​പോ​കു​ന്ന​തെ​ന്ന​റി​യാ​നു​ള്ള​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ​ ​വേ​ണ്ടി​വ​രും.​ ​രാ​ജ്യ​ത്തി​ന്റെ​ ​മാ​ത്ര​മ​ല്ല​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​വ​ലി​യൊ​രു​ ​ദു​ർ​വി​ധി ​കൂ​ടി​യാ​ണി​ത്.​ ​ര​ണ്ടും​മൂ​ന്നും​ ​ഘ​ട്ട​ങ്ങ​ളാ​യി​ ​ഒ​രാ​ഴ്ച​യി​ൽ​ ​കു​റ​ഞ്ഞ​ ​സ​മ​യ​മെ​ടു​ത്ത് ​ഭം​ഗി​യാ​യി​ ​ന​ട​ത്തി​യി​രു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഇ​പ്പോ​ൾ​ ​ആ​ഴ്ച​ക​ളോ​ളം​ ​സ​മ​യ​മെ​ടു​ത്താ​ണ് ​ഇ​ല​ക്‌ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.​ ​സ്വ​ത​ന്ത്ര്വും​ ​ആ​ക്ഷേ​പ​ര​ഹി​ത​വു​മാ​യ​ ​വോ​ട്ടെ​ടു​പ്പ് ​ഉ​റ​പ്പാ​ക്കാ​ൻ​ ​വേ​ണ്ടി​യു​ള്ള​ ​അ​ത്യ​ദ്ധ്വാ​ന​മാ​ണി​തെ​ന്ന് ​ന്യാ​യീ​ക​രി​ക്കാ​മെ​ങ്കി​ലും​ ​സു​ഗ​മ​മാ​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​നാ​വ​ശ്യ​മാ​യ​ ​സ​ക​ല​ ​ഭൗ​തി​ക​ ​സ​ന്നാ​ഹ​ങ്ങ​ളും​ ​കൈ​പ്പി​ടി​യി​ൽ​ത്ത​ന്നെ​ ​ഉ​ള്ള​പ്പോ​ൾ​ ​ഏ​ഴു​ഘ​ട്ട​ങ്ങ​ളും​ ​ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ​ ​നീ​ണ്ട​ ​സ​മ​യ​ദൈ​ർ​ഘ്യ​വും​ ​വേ​ണ്ടി​വ​രു​ന്ന​ത് ​സാ​മാ​ന്യ​ ​ബു​ദ്ധി​ക്ക് ​നി​ര​ക്കു​ന്ന​ത​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​കാ​ര്യ​ക്ഷ​മ​ത​യാ​ണോ​ ​കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യാ​ണോ​ ​അ​സാ​ധാ​ര​ണ​മാ​യ​ ​ഇ​പ്പോ​ഴ​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഷെ​ഡ്യൂ​ൾ​ ​നി​ർ​ണ​യ​ത്തി​ന് ​പി​ന്നി​ൽ​ ​കാ​ണാ​നാ​വു​ന്ന​തെ​ന്ന് ​ജ​ന​ങ്ങ​ൾ​ത​ന്നെ​ ​തീ​രു​മാ​നി​ക്ക​ട്ടെ.​ ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടെ​ ​പ​തി​ന​ഞ്ച് ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ആ​റ് ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ഒ​റ്റ​ദി​വ​സം ​കൊ​ണ്ടു​ത​ന്നെ​ ​വോ​ട്ടെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​കു​ന്ന​ ​ത​ര​ത്തി​ലാ​ണ് ​ഷെ​ഡ്യൂ​ൾ.​ ​സു​ര​ക്ഷാ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​യു.​പി,​ ​ബീ​ഹാ​ർ,​ ​ബം​ഗാ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വോ​ട്ടെ​ടു​പ്പ് ​ഏ​ഴ് ​ഘ​ട്ട​ങ്ങ​ൾ​വ​രെ​ ​ദീ​ർ​ഘി​ക്കും.

ആ​ന്ധ്ര,​ ​അ​രു​ണാ​ച​ൽ,​ ​സി​ക്കിം,​ ​ഒ​ഡി​ഷ​ ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള​ ​വോ​ട്ടെ​ടു​പ്പും​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം​ ​ന​ട​ക്കും.​ ​രാ​ഷ്ട്ര​പ​തി​ ​ഭ​ര​ണ​ത്തി​ൻ​കീ​ഴി​ലു​ള്ള​ ​ജ​മ്മു​-​കാ​ശ്മീ​രി​ൽ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്തു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും​ ​ആ​റ് ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​ഇ​ത​ര​ ​ഭാ​ഗ​ങ്ങ​ൾ​ക്കൊ​പ്പം​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ക്കും. തി​ര​ഞ്ഞെ​ടു​പ്പ് ​തീ​യ​തി​ ​പ്ര​ഖ്യാ​പി​ച്ച​തി​നൊ​പ്പം​ത​ന്നെ​ ​പെ​രു​മാ​റ്റ​ച്ച​ട്ട​വും​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്ന​തി​നാ​ൽ​ ​ദൈ​നം​ദി​ന​ ​ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം​ ​രാ​ജ്യ​ത്ത് ​അ​ടു​ത്ത​ ​ര​ണ്ടു​മാ​സ​ത്തേ​ക്ക് ​മ​റ്റൊ​ന്നും​ ​ത​ന്നെ​ ​ന​ട​ക്കു​ക​യി​ല്ലെ​ന്ന​താ​ണ് ​ജ​ന​ങ്ങ​ൾ​ ​നേ​രി​ടാ​ൻ​പോ​കു​ന്ന​ ​മ​റ്റൊ​രു​ ​ദു​രി​തം.​ ​പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ​ ​പേ​രി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​ന്യാ​യ​മാ​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​പോ​ലും​ ​നി​ഷേ​ധി​ക്കാ​നു​ള്ള​ ​വാ​സ​ന​ ​ബ്യൂ​റോ​ക്ര​സി​ ​പു​റ​ത്തെ​ടു​ക്കു​ന്ന​ ​കാ​ല​മാ​ണി​ത്.​ ​കേ​ര​ളം​ ​ഏ​പ്രി​ൽ​ 23​ ​നാ​ണ് ​വി​ധി​യെ​ഴു​താ​ൻ​ ​പോ​കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ത​വ​ണ​ത്തെ​പ്പോ​ലെ​ ​വോ​ട്ടെ​ടു​പ്പ് ​ക​ഴി​ഞ്ഞാ​ലും​ ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി​ ​പി​ന്നെ​യും​ ​ഒ​രു​മാ​സം​ ​കാ​ത്തി​രി​ക്കേ​ണ്ട​ ​സ്ഥി​തി​യാ​ണ്.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ൾ​ക്കും​ ​മാ​ത്ര​മ​ല്ല​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​ഇൗ​ ​കാ​ത്തി​രി​പ്പ് ​ദു​സ്സ​ഹം​ ​ത​ന്നെ​യാ​ണ്.​ ​വോ​ട്ടെ​ടു​പ്പ് ​ഷെ​ഡ്യൂ​ളും​ ​ഫ​ല​പ്ര​ഖ്യാ​പ​ന​ ​തീ​യ​തി​യും​ ​കു​റ​ച്ചു​കൂ​ടി​ ​ശാ​സ്ത്രീ​യ​വും​ ​യു​ക്തി​പ​ര​വു​മാ​യി​ ​ക്ര​മീ​ക​രി​ക്കാ​ൻ​ ​അ​ത്ര​ ​പ്ര​യാ​സ​മു​ണ്ടെ​ന്നു ​തോ​ന്നു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്തി​ ​എ​ഴു​പ​തു​ വ​ർ​ഷ​ത്തെ​ ​പ​രി​ച​യം​ ​നേ​ടി​യ​ശേ​ഷ​വും​ ​ഇ​ല​ക്‌ഷ​ൻ​ ​ക​മ്മി​ഷ​ന്റെ​ ​ന​ട​പ​ടി​ക​ൾ​ ​ആ​ശ്ച​ര്യം​ ​ജ​നി​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ലാ​ണ്.
ആ​ദ്യ​ പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 17​ ​കോ​ടി​ ​വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ​ ​പ​തി​നേ​ഴാം​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തൊ​ണ്ണൂ​റു​കോ​ടി​യാ​ണ് ​വോ​ട്ട​ർ​മാ​ർ.​ ​ഇ​തി​ൽ​ ​എ​ട്ട​ര​ക്കോടി​യോ​ളം​ ​പു​തി​യ​ ​വോ​ട്ട​ർ​മാ​രാ​ണ്. ക​ടു​ത്ത​ ​വേ​ന​ൽ​ച്ചൂ​ടി​നൊ​പ്പം​ ​നാ​ടും​ ​ന​ഗ​ര​വും​ ​ഒ​ന്നാ​കെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​തീ​ക്കു​ണ്ഡ​ത്തി​ലേ​ക്കാ​ണ് ​ഇ​നി​ ​ന​ട​ന്നു​നീ​ങ്ങു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തേ​തി​ൽ​ ​നി​ന്ന് ​രാ​ഷ്ട്രീ​യ​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും​ ​മ​ത്സ​രം​ ​ഇ​ക്കു​റി​യും​ ​ഇ​പ്പോ​ഴ​ത്തെ​ ​ഭ​ര​ണ​മു​ന്ന​ണി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​മു​ന്ന​ണി​യും​ ​ത​മ്മി​ൽ​ത്ത​ന്നെ.​ ​അ​ന്യോ​ന്യം​ ​എ​ടു​ത്ത് ​പ​യ​റ്റാ​ൻ​ ​ആ​യു​ധ​ങ്ങ​ൾ​ ​ധാ​രാ​ള​മു​ള്ള​തി​നാ​ൽ​ ​പ്ര​ചാ​ര​ണ​രം​ഗം​ ​കൂ​ടു​ത​ൽ​ ​കൊ​ഴു​ക്കു​മെ​ന്ന് ​തീ​ർ​ച്ച.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​രി​ഷ്ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​ദ​ഗ്ദ്ധ​​സ​മി​തി​ക​ൾ​ ​മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ​ ​പ​ല​തി​നും​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ ​ഒാ​രോ​ ​സ്ഥാ​നാ​ർ​ത്ഥി​യും​ ​ത​ങ്ങ​ളു​ടെ​ ​സ്വ​ഭാ​വ​ഗു​ണ​ങ്ങ​ൾ​ ​വോ​ട്ട​ർ​മാ​രെ​ ​അ​റി​യി​ക്ക​ണ​മെ​ന്ന​ ​നി​ബ​ന്ധ​ന​ ​സ്വാ​ഗ​താ​ർ​ഹം​ത​ന്നെ.​ ​ത​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​എ​ല്ലാ​ ​വി​വ​ര​ങ്ങ​ളും​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​വ​ഴി​ ​പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ​നി​ബ​ന്ധ​ന.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ഇ​ക്കു​റി​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​ര​ക്കാ​ർ​ക്കും​ ​യ​ഥേ​ഷ്ടം​ ​മ​ത്സ​രി​ക്കാ​നാ​വു​മെ​ന്ന​ത് ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വി​ശു​ദ്ധി​ ​ഇ​ല്ലാ​താ​ക്കു​ന്ന​ ​ഘ​ട​ക​മാ​യി​ ​തു​ട​രു​ക​ത​ന്നെ​ ​ചെ​യ്യും.​പാ​ർ​ല​മെ​ന്റി​ലും​ ​സം​സ്ഥാ​ന​ ​നി​യ​മ​സ​ഭ​ക​ളി​ലു​മു​ള്ള​ ​ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ​ ​ന​ല്ലൊ​രു​ ​ഭാ​ഗം​ ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രും​ ​ക്രി​മി​ന​ൽ​ ​കേ​സ് ​പ്ര​തി​ക​ളു​മാ​ണെ​ന്ന​ത് ​ര​ഹ​സ്യ​മൊ​ന്നു​മ​ല്ല.​ ​ക്രി​മി​ന​ലു​ക​ൾ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​വി​ല​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​ത്തി​ന് ​ഒ​രു​ ​പാ​ർ​ട്ടി​യും​ ​അ​നു​കൂ​ല​മ​ല്ല.​ ​എ​ന്നി​രു​ന്നാ​ലും​ ​സ്വ​ന്തം​ ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ലം​ ​ഉ​ളു​പ്പി​ല്ലാ​തെ​ ​മാ​ലോ​ക​രെ​ ​പ​ര​സ്യം​ ​മു​ഖേ​ന​ ​അ​റി​യി​ക്കേ​ണ്ടി​വ​രു​ന്ന​തി​ലെ​ ​ജാ​ള്യ​ത​ ​അ​വ​ർ​ക്ക് ​മ​റ​ച്ചു​വ​യ്ക്കാ​നാ​വി​ല്ല.
ഇ​ട​ക്കാ​ല​ത്ത് ​വോ​ട്ടിം​ഗ് ​യ​ന്ത്ര​ത്തി​ന്റെ​ ​'​ചാരി​ത്റ്യംം​"​ ​ഏ​റെ​ ​ചോ​ദ്യം​ ​ചെ​യ്യ​പ്പെ​ട്ടു​വെ​ങ്കി​ലും​ ​ഇൗ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​വോ​ട്ടെ​ടു​പ്പി​ന് ​യ​ന്ത്ര​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​യു​ള്ള​ ​മു​ഖ്യ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ൾ​ ​നി​ല​പാ​ട് ​ക​ടു​പ്പി​ച്ച​തു​കാ​ര​ണം​ ​പ​രാ​തി​ ​ഒ​ഴി​വാ​ക്കാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ഒ​ട്ടേ​റെ​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
ടി.​എ​ൻ.​ ​ശേ​ഷ​ൻ​ ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​റാ​യി​ ​സ്ഥാ​ന​മേ​റ്റ​തു​മു​ത​ലാ​ണ് ​ക​മ്മി​ഷ​ന്റെ​ ​അ​ധി​കാ​രാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ​സ​ർ​ക്കാ​രു​ക​ൾ​ക്കും​ ​ജ​ന​ങ്ങ​ൾ​ക്കും​ ​ബോ​ദ്ധ്യ​മാ​കാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​സ്വ​ത​ന്ത്ര​വും​ ​നീ​തി​പൂ​ർ​ണ​വു​മാ​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​ൻ​ ​ക​മ്മി​ഷ​ൻ​ ​സ്വീ​ക​രി​ക്കു​ന്ന​ ​വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​ ​ന​ട​പ​ടി​ക​ൾ​ ​ഇ​ന്ത്യ​ൻ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​ജ​യ​മാ​യാ​ണ് ​പ്ര​കീ​ർ​ത്തി​പ്പെ​ടാ​റു​ള്ള​ത്.​ ​തൊ​ണ്ണൂ​റു​കോ​ടി​യി​ൽ​പ്പ​രം​ ​വോ​ട്ട​ർ​മാ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.​ ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​ഒ​രു​പോ​റ​ൽ​ പോ​ലും​ ​ഏ​ൽ​ക്കാ​തെ​ ​കൃ​ത്യ​മാ​യ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ട​ക്കം​ ​കൂ​ടാ​തെ​ ​ന​ട​ക്കു​ന്നു​വെ​ന്ന​തു​ ത​ന്നെ​ ​വ​ലി​യ​ ​വി​ജ​യ​മാ​ണ്.​ ​സ​മാ​ധാ​ന​പ​ര​മാ​യ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ഇൗ​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​ന​ട​ന്നു​കാ​ണാ​നാ​ണ് ​ജ​നാ​ധി​പ​ത്യ​ ​വാ​ദി​ക​ൾ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​അ​ക്കാ​ര്യം​ ​ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​രാ​ജ്യ​ത്തെ​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ൾ​ക്കു​ണ്ട്.​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ൾ​ക്ക് ​മാ​ത്ര​മ​ല്ല​ ​ജ​ന​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ചും​ ​പ​രീ​ക്ഷ​ണ​ത്തി​ന്റെ​ ​ദി​ന​ങ്ങ​ളാ​ണ് ​വ​രാ​ൻ​ ​പോ​കു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: 2019 ELELCTION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY