SignIn
Kerala Kaumudi Online
Saturday, 20 April 2024 2.58 AM IST

ഇനി വേണ്ടത് ആരോഗ്യ സാക്ഷരത

kk

മിസിസ് ഒബാമ അംബാസഡർ ആയി അമേരിക്കയിൽ ആരംഭിച്ച ഫുഡ്‌ പ്ലേറ്റ് ലോകശ്രദ്ധ നേടുകയുണ്ടായി. ഭക്ഷണ പ്ലേറ്റിന്റെ നാലിൽ ഒന്ന് പ്രോട്ടീൻ

മറ്റ് മൂന്ന് ഭാഗങ്ങൾ അന്നജം, വിറ്റാമിൻ, ഫാറ്റ് എന്നിവ എന്നതായിരുന്നു കാഴ്ചപ്പാട്. ഭക്ഷണം എന്ത് കഴിക്കുന്നു എന്നതു മാത്രമല്ല. എന്തൊക്കെ കഴിച്ചുകൂടാ എന്നതു കൂടിയാണ് . മഴവെള്ളത്തിൽ വിറ്റാമിൻ
'ബി 12' ഉണ്ട്. സൂര്യപ്രകാശമേറ്റാൽ വിറ്റാമിൻ 'ഡി' കിട്ടും. നന്നായി
നടക്കുകയും യോഗ ഉൾപ്പെടെയുള്ള വ്യായാമം ചെയ്യുകയുമായാൽ ഷുഗർ, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ കുറയ്‌ക്കാൻ കഴിയും. വിവിധയിനം ഇലകൾ, പഴങ്ങൾ എന്നിവ ശീലമാക്കിയാൽ മികച്ച രോഗപ്രതിരോധശേഷി ലഭിക്കും.
പ്രതിരോധവും ജീവിതരീതികളുമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. രോഗങ്ങൾ മാറാൻ മരുന്ന് തീർച്ചയായും വേണം. പക്ഷേ രോഗം വരാതിരിക്കാനാണ് പ്രാധാന്യം നൽകേണ്ടത്. മാനസികവും ശാരീരികവും സാമൂഹ്യവുമായ ശക്തമായ നല്ല അവസ്ഥയാണ് ആരോഗ്യമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. നല്ല വെള്ളവും പരമാവധി ശുദ്ധവായുവും വിഷരഹിത ഭക്ഷണവുമാണ് ആരോഗ്യത്തിന്റെ മൂന്നുപാധികൾ. വൃത്തിയുള്ള പരിസരം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്.

ലോകം കൊവിഡ് ഭീഷണിയിലാണ്. മാനവരാകെ അതിജീവനത്തിന്റെ പുതിയ വഴികൾ തേടുന്നു. എന്ത് കഴിക്കാം. എന്തൊക്കെ പാടില്ല, എന്തുചെയ്താൽ കൂടുതൽ പ്രതിരോധം ലഭിക്കുമെന്ന അന്വേഷണത്തിലാണ്. മലിനീകരണം കുറയ്‌ക്കാനും ആരോഗ്യം കൂട്ടാനും സൈക്കിൾ ഉപയോഗിക്കുന്നത് വ്യാപകമാവുന്നു. നഗരങ്ങളിൽ ഹരിത ഇടനാഴികൾ കൂടുതൽ ഉണ്ടാകുന്നു. ശുദ്ധവായു ശ്വസിച്ച് നടക്കാനുള്ള വീഥികൾ നഗരങ്ങളിലും ഗ്രാമകേന്ദ്രങ്ങളിലും ഉണ്ടാക്കുകയെന്നതും പ്രധാനമാണ്. ബസ് സ്റ്റേഷൻ, മാർക്കറ്റ്, വിമാനത്താവളം, മറ്റു
പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ വ്യായാമം ലഭിക്കാനുള്ള കൊച്ചുകൊച്ചു സൗകര്യങ്ങൾ സജ്ജീകരിക്കണം. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം വന്ന് കഴിഞ്ഞു. പ്രളയത്തിന്റെയും വരൾച്ചയുടെയും കാലമാണ് മുന്നിലുള്ളത്. ചിക്കൻഗുനിയ, ഡെങ്കിപ്പനി, നിപ്പ, കൊവിഡ് തുടങ്ങി രോഗങ്ങളെല്ലാം വന്നുകഴിഞ്ഞു. മാറുന്ന കാലാവസ്ഥയ്‌ക്കനുസരിച്ച് എന്തൊക്കെയാണ് വരാനിരിക്കുന്നതെന്നു നമുക്കറിയില്ല. വൃത്തിയുള്ള പരിസരം സൃഷ്ടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. വെള്ളം ചൂടാക്കി മാത്രം ഉപയോഗിച്ച് തുടങ്ങണം. ശുദ്ധജലം ഉറപ്പാക്കിയാൽ അൻപതു ശതമാനം രോഗങ്ങളും പ്രതിരോധിക്കാം. സംസ്ഥാനത്തു എഴുപതു ശതമാനം ആളുകൾ കുടിക്കുന്നത് കിണർ വെള്ളമാണ്. ജലസ്രോതസുകളും കുടിവെള്ളവും ശുദ്ധമായി എങ്ങനെ സൂക്ഷിക്കാമെന്നു നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു.
വീടുകളിൽ ഔഷധച്ചെടികൾ, ഇലക്കറികൾക്കുള്ള ചെടികൾ എന്നിവ
വ്യാപകമായി നട്ടുവളർത്തണം. കീടനാശിനികൾ, രാസവളങ്ങൾ എന്നിവയുടെ ഉപയോഗം കുറയുന്നിടത്തു മാത്രമേ ആരോഗ്യമുള്ള ജനത ഉണ്ടാവൂ.

ഞാൻ എനിക്ക് വേണ്ടി വിഷമില്ലാത്ത രീതിയിൽ കൃഷി ചെയ്യും. മറ്റുള്ളവർക്കുള്ളത് ലാഭത്തിനു വേണ്ടി ഏത് രീതിയും പ്രയോഗിച്ച് കൃഷിചെയ്ത് മാർക്കറ്റിലെത്തിക്കും. എന്നാൽ ഞാനുണ്ടാക്കാത്ത വസ്തുക്കൾ മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ അതിൽ മറ്റൊരാൾ ലാഭത്തിനുള്ള രീതി പ്രയോഗിച്ചതാവുമെന്ന് ഓർക്കുക. ചുരുക്കത്തിൽ എല്ലാവരും വിഷം കലർന്ന ഭക്ഷണം കഴിക്കും.

നല്ല വെള്ളം, ശുദ്ധവായു, വൃത്തിയുള്ള പരിസരം, വിഷരഹിതമായ സംതുലിത ഭക്ഷണം എന്നിവയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന നയം സ്വീകരിച്ചു മാത്രമേ നല്ല ആരോഗ്യം ഉറപ്പാക്കാനാവൂ. പകർച്ചവ്യാധികളുടെ പ്രതിരോധം ഒരു പ്രദേശത്തെ എല്ലാവരുടെയും ഉത്തരവാദിത്വമാണ് . ഗ്രാമങ്ങളിൽ എല്ലായിടത്തും നടക്കാനുള്ള പൊതുപൂന്തോട്ടം ഉണ്ടാകണം. നീന്തൽക്കുളങ്ങൾ വ്യാപകമായി വേണം. ആളുകൾക്കു കൂടുതൽ ആത്മധൈര്യം കിട്ടുന്ന ആനന്ദപ്രവർത്തനങ്ങൾ പ്രധാനമാണ്. ഹെൽത്ത് ഗൈഡൻസ്, കൗൺസിലിംഗ്, ഹെൽത്ത് ടിപ്സ് എന്നിവ വ്യാപകമായി ഉണ്ടാകണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ആശുപത്രികൾ മാത്രമല്ല. അവിടെനിന്ന് കൊടുക്കേണ്ടതു പ്രാഥമിക ആരോഗ്യ വിദ്യാഭ്യാസമാണ്. അതിനുള്ള സൗകര്യങ്ങൾ എല്ലാ പഞ്ചായത്തിലും ഉണ്ടാകണം. എല്ലാ ചികിത്സാ രീതികളെയും രോഗപ്രതിരോധ മാർഗങ്ങളെയും കുറിച്ച് ഒരു കേന്ദ്രത്തിൽ നിന്നും ജനങ്ങൾക്ക് വിവരം കിട്ടണം. ഒരു കേന്ദ്രത്തിൽ തന്നെ എല്ലാ വിഭാഗവും ഉണ്ടാകണം. പഠന, പരിശീലന, വ്യായാമ സംവിധാനങ്ങൾ എല്ലായിടത്തും വേണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ വിദ്യാഭ്യാസ കേന്ദങ്ങളായി മാറ്റണം.

( ലേഖകൻ പരിസ്ഥിതിശാസ്ത്ര‌ജ്ഞനാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, HEALTH LITERACY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.