ലണ്ടൻ : വിംബിൾഡൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിൽ നിന്ന് അമേരിക്കൻ താരം സൊലെയ്ൻ സ്റ്റെഫെൻസും സ്പാനിഷ് താരം ഗാർബീൻ മുഗുരുസയും പുറത്തായി. പോളണ്ട് താരം ലുഡ്മില സാംസോവയാണ് മൂന്നാം റൗണ്ടിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സ്റ്റെഫെൻസിനെ വീഴ്ത്തിയത്. സ്കോർ : 6-2, 2-6, 6-4. മുഗുരുസയെ ഒൻസ് ജബിയൂറാണ് കീഴടക്കിയത്. 5-7ന് ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ജബിയൂർ അടുത്ത സെറ്റുകൾ 6-3, 6-2ന് സ്വന്തമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |