Kerala Kaumudi Online
Saturday, 25 May 2019 10.27 PM IST

ടെൻഷനില്ലാതെ പരീക്ഷ ജയിക്കാം,​ ചി​ല കരുതലുകൾ

padasekharam-

എ​സ്.എസ്.എൽ.സി​ പരീ​ക്ഷ തൊട്ടുമുന്നി​ലെത്തി​.​​ ​ന​ല്ല​തു​പോ​ലെ​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​ശ​രീ​ര​ത്തി​നും മ​ന​സി​നും ആ​രോ​ഗ്യ​മു​ണ്ടാ​യി​രി​ക്ക​ണം. ആ​രോ​ഗ്യ​മു​ള്ള​ ​ശ​രീ​ര​ത്തിൽ മാ​ത്ര​മേ ആ​രോ​ഗ്യ​മു​ള്ള മ​ന​സു​ണ്ടാ​കൂ.​ ​ആ​രോ​ഗ്യ​മു​ള്ള മ​ന​സു​ണ്ടാ​കാൻ​ ​ഭ​ക്ഷ​ണ​വും​ ​ശീ​ല​വും​ ​ന​ന്നാ​യി​രിക്ക​ണം. ലോ​കാ​രോ​ഗ്യസം​ഘ​ടന ആ​രോ​ഗ്യ​ത്തെ നിർ​വ​ചി​ച്ചി​രി​ക്കു​ന്ന​ത് , '​ശാ​രീ​രി​ക​വും മാ​ന​സി​ക​വും​ ​സാ​മൂ​ഹി​ക​വും​ ​ആ​ത്മീ​യ​വു​മാ​യ​ ​സു​സ്ഥി​തി​യെന്നാ​ണ്. അ​ത​ല്ലാ​തെ​ ​രോ​ഗ​മി​ല്ലാ​ത്ത​ ​അ​വ​സ്ഥ​ ​മാ​ത്ര​മ​ല്ല​."​ നന്നായി​ എഴുതുക. എല്ലാ കൂട്ടുകാർക്കും വി​ജയാശംസകൾ!

പരീക്ഷ നേരി​ടാൻ ചി​ല കരുതലുകൾ

  • അധി​കം ഉറക്കമൊഴി​യരുത്

ജീ​വ​ജാ​ല​ങ്ങ​ളിൽ ഏ​റ്റ​വും​ ​കൂ​ടു​തൽ​ ​വി​കാ​സം സം​ഭ​വി​ക്കു​ന്ന​ത് ബ്രാ​ഹ്മ​ ​മു​ഹൂർ​ത്ത​ത്തി​ലാ​ണ്.​ ​ബ്രാ​ഹ്മ​ ​മു​ഹൂർ​ത്ത​മെ​ന്നാൽ അ​റി​വ് സ​മ്പാ​ദി​ക്കു​ന്ന​തി​നു​ള്ള​ ​സ​മ​യം​ ​എ​ന്നാ​ണ് അർ​ത്ഥം.​ ​സൂ​ര്യോ​ദ​യ​ത്തി​ന് ഒ​ന്ന​ര​ ​മ​ണി​ക്കൂർ​ ​മു​മ്പെ​ങ്കി​ലും​ ​ഉ​ണ​ര​ണം. ബു​ദ്ധി​ ​വി​ക​സി​ക്കാൻ ആ സ​മ​യ​ത്ത് ​പ​ഠി​ക്ക​ണം.
അർ​ദ്ധ​രാ​ത്രി​യി​ലുംഉ​റ​ക്ക​മൊ​ഴി​ഞ്ഞും പ​ഠി​ക്കു​ന്ന​ത് ശാ​രീ​രി​ക​ ​മാ​ന​സി​ക​ ​ആ​രോ​ഗ്യ​ത്തെ​ ​ന​ശി​പ്പി​ക്കു​ക​യേ ഉ​ള്ളൂ.
ബു​ദ്ധി​ക്കും​ ​മ​ന​സി​നുംഏ​റ്റ​വും​ ​തെ​ളി​വു​ള്ള​തും കു​റ​ഞ്ഞ​ ​സ​മ​യം​ ​കൊ​ണ്ട് ത​ന്നെ​ ​കൂ​ടു​തൽ പ​ഠി​ക്കാൻ​ ​ക​ഴി​യു​ന്ന​തും ശ്ര​ദ്ധ​ ​കൂ​ടു​തൽ ചെ​ലു​ത്താൻ സാ​ധി​ക്കു​ന്ന​ ​അ​ന്ത​രീ​ക്ഷ​മു​ള്ള​തും​ ​പ​ഠി​ച്ച​ത് ​ദീർ​ഘ​നാൾ ഓർ​മ്മി​ച്ചി​രി​ക്കു​ന്ന​തും​ ​ബ്രാ​ഹ്മ​ ​മു​ഹൂർ​ത്ത​ത്തി​ന്റെ ​പ്ര​ത്യേ​ക​ത​ക​ളാ​ണ്.
ആ​വ​ശ്യ​ത്തി​ന് ​ഉ​റ​ക്കം​ ​കി​ട്ടു​ന്ന​ ​രീ​തി​യിൽ ​ ​ത​ലേ​ദി​വ​സം​ ​കി​ട​ന്നു​റ​ങ്ങു​ന്ന​തി​നും​ ​(​രാ​ത്രി 10​ ​മ​ണി​ക്കെ​ങ്കി​ലും) വ​യർ​ ​നി​റ​ച്ച് ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തി​നും​ ​എ​ളു​പ്പം​ ​ദ​ഹി​ക്കു​ന്ന​വ​ ​മാ​ത്രം​ ​ക​ഴി​ക്കു​ന്ന​തി​നും പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​(​ക​ഞ്ഞി​യും​ ​പ​യ​റും, ആ​വി​യിൽ ഉ​ണ്ടാ​ക്കു​ന്ന​ ​പു​ട്ട്,​ ​ഇ​ടി​യ​പ്പം, ഉ​ഴു​ന്ന് ​കു​റ​ച്ചോ​ ​ഒ​ഴി​വാ​ക്കി​യോ ഉ​ള്ള​ ​ഇ​ഡ്ഡ​ലി,​ ​ദോശ എ​ന്നിവ എ​ളു​പ്പം ദ​ഹി​ക്കും.)
രാ​ത്രി​ ​ഭ​ക്ഷ​ണം​ ​ഒ​ഴി​വാ​ക്കേ​ണ്ട​തി​ല്ല.അ​ള​വ് കു​റ​യ്ക്കു​ന്ന​ത് ന​ല്ല​താ​ണ്. എ​ന്നാൽ​ ​കി​ട​ക്കു​ന്ന​തി​ന് ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റെ​ങ്കി​ലും മു​മ്പ് രാ​ത്രി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചി​രി​ക്ക​ണം. ഉ​ണർ​ന്നെ​ഴു​ന്നേൽ​ക്കു​മ്പോൾ ത​ലേ​ ​ദി​വ​സം രാ​ത്രി​യിൽ​ ​ക​ഴി​ച്ച​ത് ​ദ​ഹി​ച്ചോ,​ ​ആ​വ​ശ്യ​ത്തി​നു​റ​ങ്ങി​യോ എ​ന്നൊ​ക്കെ​ ​വി​ല​യി​രു​ത്തേ​ണ്ട​താ​ണ്.

എ​ങ്ങ​നെ പ​ഠി​ക്ക​ണം

പ്രാ​ഥ​മിക ശൗ​ച​ ​കർ​മ്മ​ങ്ങൾ​ക്കു​ ​ശേ​ഷം (​ത​ണു​പ്പു​ള്ള​പ്പോൾ​ ​ചെ​റു​ചൂ​ടു​വെ​ള്ളം​ ​ഉ​പ​യോ​ഗി​ക്കാം) പ​ഠി​ക്കാ​നി​രി​ക്ക​ണം. പു​സ്ത​ക​ങ്ങൾ വൃ​ത്തി​യോ​ടെ​യും ആ​വ​ശ്യ​മാ​യ​വ​ ​പ്ര​ത്യേ​കം​ ​ഒ​രു​ ​സെ​റ്റാ​യും അ​ടു​ക്കി​വ​ച്ചാൽ​ ​പു​സ്ത​കം തി​ര​ഞ്ഞു​ന​ട​ന്ന് ​സ​മ​യം​ ​ക​ള​യു​ന്ന​ത് ​ഒ​ഴി​വാ​ക്കാം. കി​ട​ന്നു​വാ​യി​ച്ചാൽ​ ​ആ​ല​സ്യം​ ​കൂ​ടും.​ ​വീ​ണ്ടും​ ​ഉ​റ​ക്കം​ ​വ​രും.​ ​ഫാ​നി​ന്റെ​ ​കാ​റ്റ​ടി​ക്കു​ന്ന​തു കാ​ര​ണം​ ​ക​ണ്ണി​ന് ​വ​രൾ​ച്ച​യും​ ​സ്ട്രെ​യി​നും​ ​കൂ​ടും.
പു​സ്ത​കം 25​ ​സെ.​മീ. അ​ക​ലെ പി​ടി​ച്ച് വാ​യി​ക്ക​ണം.​ ​വാ​യി​ക്കു​മ്പോൾ ക​ണ്ണി​ന്റെ മേൽ​പ്പോ​ള​ ​അ​ട​ഞ്ഞി​രി​ക്കും​വി​ധം ക​ണ്ണി​നു​ ​താ​ഴെ പു​സ്ത​കം​ ​പി​ടി​ക്ക​ണം.​ ​പ്ര​കാ​ശ​ത്തി​ന് ബൾ​ബ് ​ന​ല്ല​ത​ല്ല.​ ​ട്യൂ​ബ് ഉ​പ​യോ​ഗി​ക്കു​ക.
പു​സ്ത​ക​ത്തി​നു​ ​മു​ക​ളിൽ​ ​മു​ഖം​ ​നോ​ക്കു​ന്ന ​ക​ണ്ണാ​ടി​വ​ച്ചാൽ മു​റി​യി​ലെ​ ​ട്യൂ​ബി​ന്റെ പ്ര​തി​ബിം​ബം​ ​ക​ണ്ണാ​ടി​യിൽ ​പ്ര​തി​ഫ​ലി​ക്ക​ത്ത​ക്ക​വി​ധം വാ​യി​ക്കു​ന്ന​ ​ആ​ളി​ന്റെ​ ​പി​റ​കി​ലാ​യി​രി​ക്ക​ണം ട്യൂ​ബ് വ​രേ​ണ്ട​ത്. അ​ധി​കം​ ​ത​ണു​പ്പോ ഫാ​നി​ന്റെ​ ​കാ​റ്റോ അ​ടി​ക്കാ​തെ ശ്ര​ദ്ധി​ക്ക​ണം. അ​ലർ​ജി​യു​ള്ള​വർ​ ​പ്ര​ത്യേ​കി​ച്ചും.
തു​ടർ​ച്ച​യാ​യി തു​മ്മ​ലു​ള്ള​വർ പെ​ട്ടെ​ന്ന് ​പു​റ​ത്തേ​ക്ക് ​ഇ​റ​ങ്ങ​രു​ത്. അ​ലർ​ജി​യു​ണ്ടാ​ക്കു​ന്ന​ ​ക​മ്പി​ളി,​ ​മ​ഫ്ളർ,​ ​പൊ​ടി,​ ​പു​ക​ ​തു​ട​ങ്ങി​യ​വ​യും കൊ​ഞ്ച്,​ ​ഞ​ണ്ട്, കാ​ഷ്യൂ​ന​ട്ട്,​ ​മു​ട്ട, അ​യ​ല,​ ​ചൂര എ​ന്നി​വ​യും​ ​ഒ​ഴി​വാ​ക്ക​ണം.
ജ​ല​ദോ​ഷ​ത്തി​നോ,അ​ലർ​ജി​ക്കോ വേ​ദ​ന​യ്ക്കോ​ ​ക​ഴി​ക്കു​ന്ന മ​രു​ന്നു​കൾ മ​യ​ക്ക​ത്തെ ഉ​ണ്ടാ​ക്കു​ന്ന​വ​യ​ല്ലെ​ന്ന് ഉ​റ​പ്പ് ​വ​രു​ത്ത​ണം.​ ​ചു​മ​യ്ക്കു​ള്ള​ ​മ​രു​ന്നു​കൾ​ ​ഉൾ​പ്പെ​ടെ പ​ല​ ​അ​ലർ​ജി മ​രു​ന്നു​ക​ളും വേ​ദ​ന സം​ഹാ​രി​ക​ളും ​മ​യ​ക്ക​ത്തെ ഉ​ണ്ടാ​ക്കു​ന്ന​വ​യാ​ണ്.​ ​ഇ​ത്ത​രം​ ​സ​ന്ദർ​ഭ​ങ്ങ​ളിൽ​ ​വ​ള​രെ സു​ര​ക്ഷി​ത​മാ​യി ആ​യുർ​വേദ മ​രു​ന്നു​കൾ ​ഉ​പ​യോ​ഗി​ക്കു​ക.
ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളുംവേ​ദ​ന ​സം​ഹാ​രി​ക​ളും​ ​വ​യ​റി​നെ കു​ഴ​പ്പ​ത്തി​ലാ​ക്കാം. സൈ​ന​സൈ​റ്റി​സ് പ​രീ​ക്ഷാ​കാ​ല​ത്തെ​ ​വി​ല്ല​നാ​ണ്. വീ​ര്യം​ ​കു​റ​ഞ്ഞ മ​രു​ന്നു​കൾ മാ​ത്ര​മു​പ​യോ​ഗി​ച്ച് ​ഇ​വ​യെ​ ​നേ​രി​ട​ണം.

വാ​യി​ക്കു​മ്പോൾ ശ്ര​ദ്ധി​ക്കേ​ണ്ടവ

 പു​സ്ത​കം​ ​ക​ണ്ണിൽ​ ​നി​ന്ന് 25​ ​സെ.​മീ അ​ക​ലെ പി​ടി​ക്കു​ക
 മു​ക​ളി​ലെ​ ​കൺ​പോ​ള​ ​പ​കു​തി​ ​അ​ട​ച്ച് താ​ഴേ​ക്ക് നോ​ക്കി​ ​വാ​യി​ക്കാ​വു​ന്ന വി​ധ​ത്തിൽ പു​സ്ത​കം​ ​പി​ടി​ക്കു​ക
 അ​ക്ഷ​ര​ങ്ങൾ​ക്കും​ ​വാ​ക്കു​കൾ​ക്കു​മൊ​പ്പം​ ​ത​ല​ ​ച​ലി​പ്പി​ച്ച്, വാ​യി​ച്ചു​ ​ക​ഴി​ഞ്ഞ​ ​അ​ക്ഷ​ര​ങ്ങ​ളോ​ ​വാ​ക്കു​ക​ളോ പി​ന്നെ​യും​ ​കാ​ണാൻ ശ്ര​മി​ക്കാ​ത്ത​ ​വി​ധ​ത്തിൽ,​ ​ആ​യാ​സ​ര​ഹി​ത​മാ​യി വാ​യി​ക്കു​ക
 വ്യ​ക്ത​മാ​യ​ ​പ്രി​ന്റ്,​ ​അ​ക്ഷ​ര​ങ്ങ​ളു​ടെ​ ​വ​ലി​പ്പം,​ ​ലാ​മി​നേ​റ്റ​ഡ് ​പേ​ജു​ക​ളി​ലെ ഗ്ളെ​യർ​ ​ഇ​വ​ ​അ​നു​കൂ​ല​മായ പു​സ്ത​ക​ങ്ങൾ​ ​മാ​ത്രം​ ​വാ​യി​ക്കു​ക
 തീ​രെകു​റ​ഞ്ഞ​തും​ ​വ​ള​രെ​ ​കൂ​ടി​യ​തു​മായ പ്ര​കാ​ശം​ ​പാ​ടി​ല്ല
 വാ​യി​ക്കു​ന്ന​ ​ആ​ളി​ന്റെ പിറ​കിൽ​ ​ഘ​ടി​പ്പി​ച്ച ട്യൂ​ബ് ലൈ​റ്റി​ന്റെ പ്ര​തി​ബിം​ബം പു​സ്ത​ക​ത്തി​നു​ ​മേൽ​ ​ഒ​രു മു​ഖം​ ​നോ​ക്കു​ന്ന ക​ണ്ണാ​ടി​ ​വ​ച്ചാൽ​ ​അ​തിൽ​ ​കാ​ണാ​ത്ത വി​ധം പു​സ്ത​കം പി​ടി​ക്കു​ക
 ടി​.വി​ ​അ​ധി​ക​മാ​യി കാ​ണ​രു​ത്. വ​ള​രെ വേ​ഗ​ത്തി​ലു​ള്ള​ ​സീ​നു​ക​ളും ​മി​ന്നി​ ​മ​റ​യു​ന്ന​ ​പ്ര​കാ​ശ​വും​ ​ക​ണ്ണി​ന് വ​ള​രെ​ ​ആ​യാ​സ​മു​ണ്ടാ​ക്കും.​ ​ഇ​ന്റർ​വ്യൂ, ചർ​ച്ച എ​ന്നി​വ​ ​കാ​ണു​ന്ന​തി​നെക്കാൾ ​പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​ണ് ​ഡാൻ​സ് ​പ്രോ​ഗ്രാം എ​ന്നു​ ​സാ​രം
 ക​ണ്ണട ഉ​പ​യോ​ഗി​ക്കേ​ണ്ട​വർ​ ​ഇ​ട​യ്ക്കി​ടെ​ ​അ​ത് ഒ​ഴി​വാ​ക്കു​ന്ന​ത് ​ന​ല്ല​ത​ല്ല
 കു​റ​ച്ച്നേ​രം​ ​വാ​യി​ച്ച​ശേ​ഷം അ​ല്പ​നേ​രം​ ​ക​ണ്ണ​ട​ച്ച് ​ഇ​രി​ക്കു​ന്ന​തും ​വാ​യിൽ​ ​വെ​ള്ളം​ ​നി​റ​ച്ച​ശേ​ഷം ക​ണ്ണ് ക​ഴു​കു​ന്ന​തും ന​ല്ല​ത്
 ​ ​ ത​ല​യിൽ​ ​തേ​യ്ക്കു​ന്ന​ ​എ​ണ്ണ ഉ​ള്ളം​ ​കാ​ലിൽ​ ​കൂ​ടി പു​ര​ട്ടി​യാൽ കാ​ഴ്ച​ ​ശ​ക്തി​ ​വർ​ദ്ധി​ക്കും

ഭക്ഷണം പരീക്ഷി​ക്കരുത്

ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പ​മോ ​അ​ല്ലാ​തെ​യോ​ ​അ​മി​ത​മാ​യി വെ​ള്ളം​ ​കു​ടി​ച്ചാൽ​ ​ദ​ഹ​ന​ത്തി​ന് ​ത​ട​സ​വും വ​യ​റി​ള​ക്ക​വും ​ഉ​ണ്ടാ​കാം.​ ​പ​രി​ച​യ​മി​ല്ലാ​ത്ത​ ​ഭ​ക്ഷ​ണ​ങ്ങൾ​ ​പ​രീ​ക്ഷ ​ക്കാ​ല​ത്ത് ​ഒ​ഴി​വാ​ക്ക​ണം.​ ​എ​ണ്ണ​യിൽ വ​റു​ത്ത​വ​യും നി​റ​മു​ള്ള​വയും,​ ​എ​രി​വും​ ​പു​ളി​വും​ ​മ​സാ​ല​യും​ ​കൂ​ടി​യ​വ​യും ത​ണു​ത്ത​തും പ​ര​മാ​വ​ധി​ ​കു​റ​യ്ക്ക​ണം.
പു​റ​ത്തു​നി​ന്നു​ള്ളഭ​ക്ഷ​ണ​വും ത​ണു​പ്പി​ച്ച പാ​നീ​യ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക​ ​ത​ന്നെ​ ​വേ​ണം.
മൈ​ദ​യും,പു​ളി​പ്പി​ച്ചു​ണ്ടാ​ക്കു​ന്ന​വ​യും​ ​മാം​സ​വർ​ഗ​ങ്ങ​ളും, മു​ട്ട​യും പ്രി​സർ​വേ​റ്റി​വു​കൾ​ ​അ​ട​ങ്ങി​യ​വ​യും ഒ​ഴി​വാ​ക്കി വീ​ട്ടി​ലെ​ ​ഭ​ക്ഷ​ണം മ​തി​യെ​ന്നു​ ​വ​യ്ക്ക​ണം.​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ ​എൽ​ക്കാ​തി​രി​ക്കാൻ​ ​ഇ​ത് ഉ​പ​ക​രി​ക്കും.
പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്ക​വേഎ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​കൊ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശീ​ല​വും ന​ല്ല​ത​ല്ല. പ​ഠി​ക്കാ​നു​ള്ള​തി​നാൽ വ്യാ​യാ​മം​ ​കു​റ​യ്ക്കു​ക​യും​ ​ഇ​ട​യ്ക്കി​ടെ ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ക​യും ചെ​യ്ത് അ​മി​ത​വ​ണ്ണ​ത്തെ​ ​ക്ഷ​ണി​ച്ചു​വ​രു​ത്ത​രു​ത്.

ടി​വി​ക്ക്അവധി​ നൽകാം

പരീക്ഷക്കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് തലവേദന.കു​ട്ടി​ക​ളു​ടെ​ ​ത​ല​വേ​ദ​ന​യ്ക്ക്പ്ര​ധാ​ന​ ​കാ​ര​ണം​ ​കാ​ഴ്ച​ക്കു​റ​വാ​യി​രി​ക്കും.​ ​ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കു​ക,​ ​ഉ​റ​ക്ക​മി​ള​പ്പ്, കി​ട​ന്നു​ള്ള വാ​യ​ന, അ​മി​ത​മായ ടി​വി​ ​കാ​ണൽ,​ ​ടെൻ​ഷൻ​ ​എ​ന്നി​വ​യും​ ​കാ​ര​ണ​മാ​കാ​റു​ണ്ട്.
​ശ​രി​യാ​യി​ ​നി​വർ​ന്നി​രു​ന്ന്‌ വ‌‌‌‌‌‌‌ാ​യി​ക്കാ​നും എ​ഴു​താ​നും ശീ​ലി​ക്കു​ക
 ​ ​ടി​.വി ഏ​റെ​നേ​രം കാ​ണു​ന്ന​തും വാ​ഹ​ന​ത്തിൽ​ ​യാ​ത്ര​ ​ചെ​യ്യു​മ്പോൾ​ ​വാ​യി​ക്കു​ന്ന​തും​ ​ന​ല്ല​ത​ല്ല
 ആ​ഹാ​രം​ ​ക​ഴി​ച്ച​ ​ഉ​ട​നെ ഓ​ടി​ക്ക​ളി​ക്കാൻ പാ​ടി​ല്ല.
​ ​ആ​ഹാ​ര​ത്തോ​ടൊ​പ്പം​ ​ത​ണു​പ്പി​ച്ച​ ​വെ​ള്ളം​ ​കു​ടി​ച്ചാൽ​ ​ദ​ഹ​നം​ ​കു​റ​യും

വേണം വ്യായാമം, വി​ശ്ര​മം

അ​ല്പ​മായവ്യാ​യാ​മ​വും​ ​യോ​ഗ​യും​ ​ധ്യാ​ന​വും ​പ്രാർ​ത്ഥ​ന​ക​ളും​ ​മ​ന​സി​ന്റെ ഏ​കാ​ഗ്രത വർ​ദ്ധി​പ്പി​ക്കും, ര​ക്ത​ചം​ക്ര​മ​ണം​ ​വർ​ദ്ധി​പ്പി​ച്ച് ​ന​വോ​ന്മേ​ഷം പ​ക​രും.
ഓ​ടു​ക​യും​ ​ചാ​ടു​ക​യും​ ​ചെ​യ്ത് അ​പ​ക​ട​മു​ണ്ടാ​ക്കി​ ​വ​യ്ക്കാൻ​ ​പ​റ്റിയ സ​മ​യ​മ​ല്ലെ​ന്നോർ​ക്കു​ക.
കൂ​ടു​തൽ​ ​പ​ഠി​ക്കു​ക​യും എ​ഴു​തു​ക​യും ചെ​യ്യു​ന്ന​തു​ ​കാ​ര​ണ​മു​ണ്ടാ​കു​ന്ന തോൾ​ ​വേ​ദ​ന, കൈ​വേ​ദ​ന,​ ​ന​ടു​വേ​ദ​ന​ ​എ​ന്നി​വ​യ്ക്ക് ​മ​രു​ന്നു​കൾ പ​ല​പ്പോ​ഴും​ ​ക​ഴി​ക്കേ​ണ്ടി​വ​രി​ല്ല. പു​റ​മേ പു​ര​ട്ടു​ന്ന​വ​ ​മാ​ത്രം മ​തി​യാ​കും.​ ​ത​ല​വേ​ദ​ന​ ​കു​റ​യ്ക്കാൻ അ​ര​മ​ണി​ക്കൂ​റിൽ​ ​ഒ​രി​ക്കൽ​ ​കൈ​ത്ത​ലം​കൊ​ണ്ട് ക​ണ്ണു​കൾ പൊ​ത്തി​ ​ഒ​രു​മി​നി​ട്ട് വി​ശ്ര​മം​ ​നൽ​കു​ക.​ ​ക​ണ്ണു​കൾ ഇ​ട​യ്ക്ക് ​ക​ഴു​കു​ക.​ ​വാ​യിൽ​ ​വെ​ള്ളം നി​റ​ച്ച് തു​പ്പു​ക,​ ​മു​ഖം​ ​ക​ഴു​കുക എ​ന്നി​വ​യു​മാ​കാം.
കാ​ഴ്ച​യ്ക്കുപ്ര​ശ്ന​മു​ള്ള​വർ പ​രീ​ക്ഷ​യ്ക്കു​മു​മ്പ് ത​ന്നെ പ​രി​ശോ​ധന ന​ട​ത്തി ശ​രി​യാ​യ​ ​ക​ണ്ണ​ട​ ​വ​യ്ക്കു​ക.​ ​വി​ശ​പ്പി​ന​നു​സ​രി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ക.

ആരോഗ്യം അതിപ്രധാനം

ദ​ഹ​ന​സം​ബ​ന്ധ​മായഅ​സു​ഖ​ങ്ങൾ​ ​വ​രാ​തെ​ ​ശ്ര​ദ്ധി​ക്കു​ക.
ജ​ല​ദോ​ഷം,​ ​പ​നി,​ ​ചു​മ,​ ​ശ്വാ​സം​മു​ട്ടൽ​ ​തു​ട​ങ്ങി​യ​വ​യ്ക്ക് ​തു​ട​ക്ക​ത്തിൽത​ന്നെ​ ​മ​രു​ന്ന് ​ക​ഴി​ക്ക​ണം.
പ​രീ​ക്ഷ സമയത്ത് ​ എ​ണ്ണ പു​തു​താ​യി​ ​തേ​ച്ച് പ​രീ​ക്ഷി​ക്ക​രു​ത്.
അ​ധി​ക​മാ​യി വെ​യി​ലും ത​ണു​പ്പും​ ​ഏൽ​ക്ക​രു​ത്.
വി​ശ​ന്നി​രു​ന്നോ​ ​വ​യ​റു​വീർ​ക്കെ​ ​ആ​ഹാ​രം​ ​ക​ഴി​ച്ചോ പ​ഠി​ക്കാൻ ശ്ര​മി​ക്ക​രു​ത്.
ജ​ല​ദോ​ഷം,​ ​ചെ​ങ്ക​ണ്ണ്,​ ​മ​ഞ്ഞ​പ്പി​ത്തം,​ ​ചി​ക്കൻ​പോ​ക്സ് തു​ട​ങ്ങി​ ​പ​ക​രു​ന്ന​ ​രോ​ഗ​മു​ള്ള​വ​രു​മാ​യി അ​ക​ന്നു​നിൽ​ക്ക​ണം.

പഠ​നം പാൽ​പ്പാ​യ​സ​ം

പഠ​നം പാൽ​പ്പാ​യ​സ​മാ​ണെ​ന്നു പ​റ​യാ​മോ. ഇ​ല്ലെ​ങ്കി​ലും അ​ത് കാ​ഞ്ഞി​രം കൊ​ണ്ടു ക​ഷാ​യം വ​ച്ച​തി​നെ​ക്കാൾ വ​ലി​യ ക​യ്​പ്പാ​ണെ​ന്നു പ​റ​യ​രു​ത്. ക​ടി​ച്ചാൽ പൊ​ട്ടാ​ത്ത എ​ന്തൊ​ക്കെ​യോ കാ​ര്യ​ങ്ങൾ വെ​ട്ടി വി​ഴു​ങ്ങാൻ വി​ധി​ക്ക​പ്പെ​ട്ട​വർ എ​ന്നു ക​രു​ത​രു​ത്. പഠ​നം കഠി​ന​മെ​ന്നോ? അ​ല്ല.
പഠ​നം കഠി​ന​മെ​ന്നോ, മൃ​ദു​വെ​ന്നോ, ര​സ​ക​ര​മെ​ന്നോ, പാൽ​പ്പാ​യ​സ​മെ​ന്നോ ഒ​ക്കെ തീ​രു​മാ​നി​ക്കു​ന്ന​ത് പഠ​ന​ത്തെ സ​മീ​പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മ​നോ​ഭാ​വ​മാ​ണ്.
പ​ണ്ടൊ​രു ക​ഥ​യു​ണ്ട്. പ​ഞ്ച​ത​ന്ത്ര​ത്തി​ലേ​താ​ണ്. ആ​ടി​നെ പ​ട്ടി​യാ​ക്കി​യ ക​ഥ.
ഒ​രു ബ്രാ​ഹ്മ​ണൻ യാ​ഗം ന​ട​ത്തു​ന്ന​തി​നാ​യി ആ​ടി​നെ തോ​ളി​ലേ​റ്റി ന​ട​ന്നു പോ​ക​മ്പോൾ, വ​ഴി​യ​രി​കിൽ നി​ന്നി​രു​ന്ന ക​ള്ള​ന്മാർ ആ​ടി​നെ നോ​ക്കി അ​യ്യോ..... പ​ട്ടി​യ​ല്ലേ ഇ​ത് എ​ന്നു ചോ​ദി​ച്ചു.
ആ​ദ്യം സം​ശ​യ​മി​ല്ലാ​തി​രു​ന്ന ബ്രാ​ഹ്മ​ണ​ന് പി​ന്നെ​യും ക​ണ്ട​വ​രെ​ല്ലാം ആ​ടി​നെ നോ​ക്കി 'പ​ട്ടി " എ​ന്നു പ​റ​ഞ്ഞ​പ്പോൾ ക​റേ​ശ്ശേ സം​ശ​യ​മാ​യി. ഒ​ടു​വിൽ ആ​ടി​നെ പ​ട്ടി​യെ​ന്നു ത​ന്നെ ക​ണ​ക്കാ​ക്കി അ​തി​നെ ബ്രാ​ഹ്മ​ണൻ ഉ​പേ​ക്ഷി​ച്ചു. ഉ​പേ​ക്ഷി​ച്ച ആ​ടി​നെ ക​ള്ള​ന്മാർ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്​തു. അ​തു​പോ​ലെ, മ​നോ​ഭാ​വ​മാ​ണ് പ്ര​ധാ​നം.

സമയം ക്രമീകരിച്ച് പരീക്ഷ എഴുതണം

പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം വ​രെ ത​ല​കു​ത്ത​നെ നി​ന്നു പഠി​ച്ച​വ​രാ​ണ്. സി​ല​ബ​സി​ലു​ള​ള എ​ല്ലാം പ​ച്ച​വെ​ള്ളം പോ​ലെ പഠി​ച്ചു​തീർ​ത്ത​വ​രാ​ണ്. അ​ങ്ങ​നെ സ​ന്തോ​ഷ​ത്തോ​ടെ പ​രീ​ക്ഷാ​ഹാ​ളി​ലെ​ത്തി. ചോ​ദ്യ​ക്ക​ട​ലാ​സ് കി​ട്ടി​യ​പ്പോൾ ഒ​ന്നോ​ടി​ച്ചു നോ​ക്കി. ഹ​യ്യ​ട. എ​ല്ലാം പഠി​ച്ച​വ ത​ന്നെ. പി​ന്നെ​യൊ​രു യു​ദ്ധ​ത്തി​നു​ള്ള ത​യ്യാ​റെ​ടു​പ്പ്. ഉ​ത്ത​ര​മെ​ഴു​ത്തി​ന്റെ യു​ദ്ധ​പ്പു​റ​പ്പാ​ട്. യു​ദ്ധം ന​ന്നാ​യി ചെ​യ്​തു​വെ​ന്നു തോ​ന്നു​ന്നു. പ​ക്ഷേ സ​മ​യം ക​ട​ന്ന​പോ​യ​തു ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് ഉ​ത്ത​ര​മെ​ഴു​ത്തി​ന്റെ യു​ദ്ധം ന​ട​ത്തി​യ​ത്. പ​രീ​ക്ഷ​സ​മ​യം തീ​രാൻ ഏ​താ​നും മി​നി​ട്ടു​കൾ ബാ​ക്കി​യാ​ക​മ്പോൾ ഉ​ത്ത​ര​മെ​ഴു​താ​ത്ത ചോ​ദ്യ​ങ്ങൾ ശ​ത്രു​വി​നെ ക​ണ​ക്കെ പ​ല്ലി​ളി​ച്ചു കാ​ട്ടു​ന്നു. നി​ന​ക്കെ​ന്നെ തൊ​ടാൻ പ​റ്റി​ല്ല​ല്ലോ എ​ന്ന മ​ട്ടിൽ. ശ​രി​യാ​ണ് സ​മ​യ​ക്കു​റ​വു​കൊ​ണ്ട് ആ ചോ​ദ്യ​ങ്ങ​ളെ തൊ​ടാ​തെ പ​രീ​ക്ഷ എ​ഴു​തി പൂർ​ത്തി​യാ​ക്കേ​ണ്ടിവ​രു​ന്ന വി​ഷ​മാ​വ​സ്ഥ പ​രി​ഹ​രി​ക്കാൻ ചി​ല കാ​ര്യ​ങ്ങൾ ശ്ര​ദ്ധി​ച്ചേ മ​തി​യാ​കൂ.
പ​രീ​ക്ഷ​യിൽ ഏ​റ്റ​വും മി​ക​ച്ച മാർ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് 'സ​മ​യം" ഒ​രു വ​ലി​യ ഘ​ട​ക​മാ​ണ്. ഒ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​താൻ എ​ത്ര സ​മ​യം വി​നി​യോ​ഗി​ക്കേ​ണ്ടി​വ​രും എ​ന്ന് വ്യ​ക്ത​മാ​യ ധാ​ര​ണ പ​രീ​ക്ഷ​ക്കു മു​മ്പ് പ​രീ​ക്ഷാർ​ത്ഥി മ​ന​സ്സി​ലാ​ക്കി​യി​രി​ക്കേ​ണ്ട​തു​ണ്ട്.

പരീക്ഷയ്ക്ക് മുമ്പ് ഓർക്കാൻ 10 കാര്യങ്ങൾ

1. പ​രീ​ക്ഷാ​ഹാ​ളിൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​വേ​ശി​ക്കു​ക.
2. ന​ന്നാ​യി അ​റി​യാ​വു​ന്ന​ത് ആ​ദ്യം എ​ഴു​തി തു​ട​ങ്ങു​ക.
3. ഒ​രു ചോ​ദ്യം പോ​ലും വി​ട്ടു​ക​ള​യ​രു​ത്.
4. പ​രീ​ക്ഷാ​ഹാ​ളിൽ ചെ​യ്യേ​ണ്ട​ത് റി​ഹേ​ഴ്‌​സൽ എ​ടു​ത്തു പഠി​ക്ക​ണം.
5. പ​രീ​ക്ഷ​യ്​ക്കു തൊ​ട്ടു​മു​മ്പു​ള്ള പഠ​നം സി​ല​ബ​സ് കേ​ന്ദ്രീ​ക​രി​ച്ചു മാ​ത്രം ന​ട​ത്തു​ക.
6. പു​സ്​ത​ക​ത്തിൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തു വീ​ണ്ടും വീ​ണ്ടും വാ​യി​ച്ച് പഠി​ക്കു​ക. എ​ല്ലാം ഓ​ടി​ച്ചു വാ​യി​ക്കാ​തി​രി​ക്കു​ക.
7. പഠി​ക്കു​ന്ന​ത് പൂർ​ണ്ണ​മാ​യും പഠി​ക്കു​ക.
8. പ​രീ​ക്ഷാ​ഹാ​ളിൽ ചോ​ദ്യം ഉ​ത്ത​രം ഇ​വ മാ​ത്രം ചി​ന്തി​ക്കു​ക.
9. പ​രീ​ക്ഷാ​ഹാ​ളി​ലെ അ​ധ്യാ​പ​ക​ന്റെ നിർ​ദ്ദേ​ശ​ങ്ങൾ പാ​ലി​ക്കു​ക.
10.പ​രീ​ക്ഷാ​ഹാ​ളിൽ സ​മ​യം ശ്ര​ദ്ധി​ക്കു​വാൻ ഓർ​ക്കു​ക.

മറവിയെ മറികടക്കാം

ഓർ​മ്മ​ശ​ക്തി മെ​ച്ച​മാ​ക​ണ​മെ​ന്ന് ശ​ക്ത​മാ​യി ധൈ​ര്യ​പൂർ​വം
ആ​ഗ്ര​ഹി​ക്കു​ക​യും പ്ര​വർ​ത്തി​ക്കു​ക​യും ചെ​യ്യു​ക.
ഓർ​മ്മ​ശ​ക്തി​യിൽ താൻ പി​ന്നി​ല​ല്ല എ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ക.
പാഠ​പു​സ്​ത​ക​ത്തിൽ നി​ന്ന് പഠി​ച്ച​ത് സ്വ​ന്തം വാ​ക്കു​ക​ളിൽ ഓർ​ത്തെ​ടു​ക്കു​ക, പ​റ​ഞ്ഞ​ുനോ​ക്കു​ക, പ്ര​ധാ​ന ആ​ശ​യ​ങ്ങൾ എ​ഴു​താൻ ശ്ര​മി​ക്കു​ക.
പഠി​ച്ച പാഠ​ത്തിൽ നി​ന്നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന കാ​ര്യ​ങ്ങൾ മ​ന​സ്സിൽ ഉ​റ​പ്പി​ക്കു​ക.
ഇ​ട​യ്​ക്കി​ട​യ്​ക്ക് പ​ഴ​യ പാഠ​ങ്ങൾ നോ​ക്കി ഓർ​മ്മ പ​രി​ശോ​ധി​ക്കു​ക.
പഠി​ച്ച പാഠ​ഭാ​ഗ​ങ്ങൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താൻ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങൾ ന​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ക. ഉ​ദാ. ടെ​സ്റ്റ് ​പേ​പ്പ​റു​കൾ, ചെ​റി​യ പ​രീ​ക്ഷ​കൾ, റി​വി​ഷൻ, ക്ലാ​സ്സി​ലെ ചോ​ദ്യോ​ത്ത​ര​വേ​ദി തു​ട​ങ്ങി​യ അ​വ​സ​ര​ങ്ങൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഓർ​മ്മ പ​രി​ശോ​ധി​ക്കു​ക.

ഓർ​മ്മ​ക്കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണം ബു​ദ്ധി​യി​ല്ലാ​യ്​മ​യോ
പോ​ഷ​കാ​ഹാ​ര​ക്കു​റ​വോ മാ​ത്ര​മാ​ണെ​ന്നു വി​ചാ​രി​ക്ക​രു​ത്.
വേ​ണ്ട​തു​പോ​ലെ വ​സ്​തു​ത​കൾ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക/
മ​ന​സ്സി​ലാ​ക്കാ​തി​രി​ക്കു​ക എന്നി​വ നല്ലതല്ല.
സ്വീ​ക​രി​ച്ച കാ​ര്യ​ങ്ങൾ പാ​ക​പ്പെ​ടു​ത്തി ഒാർമ്മയി​ൽ സൂ​ക്ഷി​ക്കു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SSLC EXAM, EXAM TECHNIQUES, PADASEKHARAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY