SignIn
Kerala Kaumudi Online
Friday, 19 April 2024 5.33 PM IST

കൂടുതൽ രോഗികളുള്ള മൂന്നാമത്തെ ജില്ല

covid

കൊച്ചി: ജില്ലയിൽ പ്രതിദിന കൊവിഡ് വ്യാപനക്കണക്കിൽ ആശങ്കാജനകമായ ചാഞ്ചാട്ടം. സംസ്ഥാനത്ത് പൊതുവെ രോഗവ്യാപനം കുറയുമ്പോഴും എറണാകുളം ജില്ല തുടർച്ചയായി ആയിരത്തിന് മുകളിൽ തുടരുകയാണ്. കൂടുതൽ രോഗികളുള്ള ജില്ലകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് എറണാകുളം.

1296 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1259 കേസുകളും സമ്പർക്ക വ്യാപനമാണ്. സാമൂഹ്യനിയന്ത്രണം ഫലപ്രദമല്ലെന്നാണ് ഇത് നൽകുന്ന സൂചന. അതോടൊപ്പം ജനങ്ങൾ സ്വയം ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നു.

ഇന്നലെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 8 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 27 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. പ്രാദേശിക തലത്തിൽ കളമശേരി (41), തൃക്കാക്കര (38), ചിറ്റാറ്റുകര (37), ആമ്പല്ലൂർ (35) മേഖലകളിലാണ് രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 ഇന്നലെ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കടമക്കുടി, കിഴക്കമ്പലം, ചെങ്ങമനാട്, തിരുമാറാടി, പനയപ്പിള്ളി, രാമമംഗലം, ആവോലി, ഒക്കൽ, കല്ലൂർക്കാട്, ചളിക്കവട്ടം, പാമ്പാകുട, പാറക്കടവ്, മട്ടാഞ്ചേരി, വരാപ്പുഴ,ആയവന, ഇടക്കൊച്ചി, കീരംപാറ, കോട്ടപ്പടി, ചൂർണ്ണിക്കര, പച്ചാളം, പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, വേങ്ങൂർ, എടക്കാട്ടുവയൽ, എളംകുളം, ചക്കരപ്പറമ്പ്, പാലക്കുഴ, പൂണിത്തുറ.


 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്........... 8.81 ശതമാനം ( കഴിഞ്ഞദിവസം.. 7.81)

 ഇന്നലെ രോഗമുക്തരായവർ ........... 1172

 പുതുതായി നിരീക്ഷണത്തിൽ ആയവർ ...........2100

 നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ ........ 36517

 രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ....... 12186

 ഹെൽപ്പ് ലൈൻ ( വാക്സിൻ)

9072041170 ( രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.