SignIn
Kerala Kaumudi Online
Friday, 19 April 2024 3.54 PM IST

സ്പിരിറ്റ് കടത്തിനെക്കുറിച്ച് ഉന്നതസംഘം അന്വേഷിക്കണം: രമേശ് ചെന്നിത്തല

ramesh
പ്രോട്ടോക്കോൾ സ്പിരിറ്റ് ചോരാതെ.... തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എത്തിച്ച സ്പിരിറ്റ് ചോർത്തി വിറ്റ കേസിൽ ഉന്നത അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തല പ്രവർത്തകർക്ക് സാനിറ്റൈസർ നൽകുന്നു.

തിരുവല്ല : അന്തർസംസ്ഥാന ബന്ധമുള്ള ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിനെക്കുറിച്ച് വിജിലൻസ് ഉൾപ്പെടെയുള്ള ഉന്നതസംഘം അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഫാക്ടറി പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് സ്പിരിറ്റ് കടത്തിൽ പങ്കുണ്ട്. ലോക്ക് ഡൗണിന്റെ മറവിൽ സംസ്ഥാനത്ത് സ്പിരിറ്റ് കടത്ത് വ്യാപകമാണ്. ട്രാവൻകൂർ ഷുഗേഴ്‌സിൽ പിൻവാതിലിലൂടെ കരാറുകാരെ തിരുകികയറ്റുന്ന നടപടി അവസാനിപ്പിച്ചു നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.എൻ.ഷൈലാജ്, മാന്നാർ അബ്ദുൾ ലത്തീഫ്, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, മണ്ഡലം പ്രസിഡന്റ് തോമസ് പി.വർഗീസ്, അബ്ദുൾ സത്താർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.