SignIn
Kerala Kaumudi Online
Friday, 19 April 2024 4.34 PM IST

കടമ്പ്രയാർ മലിനീകരണം: പ്രത്യേക യോഗം ചേരണം

kadambrayar

കൊച്ചി: കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേരണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ എം.എൽ.എമാരായ പി.ടി.തോമസ്, എൽദോസ് കുന്നപ്പിള്ളിൽ, പി.വി.ശ്രീനിജൻ എന്നിവർ ആവശ്യപ്പെട്ടു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഫെൻസിംഗ്, ട്രെഞ്ചിംഗ് പദ്ധതികൾ നടപ്പിലാക്കും. കോലഞ്ചേരിയിൽ ആരംഭിച്ച മിനി സിവിൽ സ്റ്റേഷനിലേക്ക് ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തനം മാറ്റണമെന്ന് പി.വി.ശ്രീനിജൻ എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലാ വികസന കമ്മിഷ്ണർ അഫ്‌സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ, ടി.ജെ.വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KADAMBRAYAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.