കൊച്ചി: കെ.എസ്.എഫ്.ഇ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പൊതുസ്ഥലംമാറ്റത്തിനുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന നിവേദനങ്ങൾ സർക്കാർ മൂന്നാഴ്ചയ്ക്കകം പരിഗണിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. പ്രകാശ്, ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്റെ നിർദ്ദേശം. നിവേദനങ്ങൾ വൈകാതെ പരിഗണിക്കാമെന്ന് സർക്കാരും കെ.എസ്.എഫ്.ഇയും ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |