SignIn
Kerala Kaumudi Online
Saturday, 20 April 2024 10.27 AM IST

പ്രതികളുടെ കുടി നിറുത്തിക്കും ആക്‌ഷൻ ഹീറോ ശിവകുമാർ

si

കൊച്ചി: ഏതു കൊടുംക്രിമിനലിനെയും മദ്യപാനത്തിൽ നിന്ന് രക്ഷപ്പെടുത്തി സൽസ്വഭാവിയാക്കുന്നത് രാമമംഗലം സബ് ഇൻസ്പെക്ടർ എസ്. ശിവകുമാറിന് ജീവിത വ്രതം.രണ്ടു കാപ്പ അടക്കം 36 കേസുകളിൽ പ്രതിയായ കാര രതീഷ് ഉൾപ്പെടെ മുപ്പതോളം പ്രതികളുടെ ജീവിതമാണ് തിരിച്ചുപിടിച്ചത്. മദ്യപാനിയുടെ ചിന്തകൾ ശിവകുമാറിന് നന്നായി അറിയാം. കാരണം അതു സ്വന്തം അനുഭവമാണ്. സ്ഥിരം മദ്യപിക്കുമായിരുന്ന ശിവകുമാർ മേലുദ്യോഗസ്ഥന്റെ നിർബന്ധത്തിന് വഴങ്ങി ഡിഅഡിക്ഷൻ സെന്ററിൽ പോയി ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു. സ്വന്തം ജീവിതമാണ് പ്രതികളുടെ മുന്നിലും തുറന്നു കാട്ടിയത്. അതോടെ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും തുറന്നു പറഞ്ഞ് മാനസാന്തരപ്പെടാൻ പ്രതികളും തയ്യാറായി.തുടർന്നുള്ള കരുതലാണ് പ്രധാനമെന്ന് അറിയാവുന്ന ശിവകുമാർ അവർക്കായി കൂട്ടായ്മ രൂപീകരിച്ച് ബോധവത്കരണം ആരംഭിച്ചു. 'ആൽക്കഹോളിക്സ് അനോനിമസ് ' എന്ന മദ്യവിമുക്തരുടെ ആഗോള കൂട്ടായ്മയിലും ഇവരെ പങ്കെടുപ്പിച്ചു.സ്ഥിരമായി നിരീക്ഷിച്ചു. ഇടയ്ക്കിടെ അവരുടെ വീടുകൾ സന്ദർശിച്ചു. സമയം കിട്ടുമ്പോഴൊക്കെ രതീഷിനെ വീട്ടിലും പണിസ്ഥലത്തും നിഴലുപോലെ അനുഗമിച്ചാണ് നേർവഴി നയിക്കുന്നത്.രതീഷ് മദ്യം തൊട്ടിട്ട് 21 മാസമായി.പെയിന്റിംഗ് ജോലിചെയ്ത് അമ്മയും ഭാര്യയും മൂന്നുമക്കളോടുമൊപ്പം കൊച്ചുവീട്ടിൽ സന്തോഷജീവിതം.

ദൗത്യം എത്രമാത്രം ഫലിച്ചുവെന്ന് അറിയണമെങ്കിൽ രാമമംഗലം കിഴുമുറി പുളവൻമലയിൽ രതീഷിന്റെ (36) പഴയകാലം അറിയണം. 35 വയസിനിടെ 2 'കാപ്പ' ഉൾപ്പെടെ 36 കേസുകൾ.

2019 ഒക്ടോബർ 4ന് മൂന്നാമത്തെ കുട്ടി ജനിച്ച ദിവസം പത്തുവയസുള്ള മൂത്തമകനെയും കൂട്ടി ബാറിൽ പോയി മൂക്കറ്റം കുടിച്ചു. തിരികെ വരുംവഴി രാമമംഗലം പൊലീസ് സ്റ്രേഷനിൽ കയറിച്ചെന്ന് പരാതി പറയാനെത്തിയ ശത്രുവിനെ മർദ്ദിച്ചു. റോഡിലേക്കിറങ്ങി ബസ് തടഞ്ഞ് ഡ്രൈവറെ തല്ലി. തുടർന്ന് ലോക്കപ്പിലായി. കണ്ണീരൊഴുക്കി നിന്ന പത്തുവയസുകാരൻ മകനെ പൊലീസുകാർ ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന അമ്മയുടെ അടുത്ത് എത്തിച്ചു.ഈ കേസിൽ ജാമ്യം നേടി

പുറത്തിറങ്ങിയപ്പോഴാണ് ശിവകുമാർ രതീഷിനെ സ്വന്തം കസ്റ്റഡിയിലെടുത്തത്.

 കാര രതീഷ്

എറണാകുളം ജില്ലയിൽ കെ.ഡി. ലിസ്റ്റിലുള്ള 224 കൊടുംക്രിമിനലുകളിൽ ഒരാൾ. മദ്യപിച്ചില്ലെങ്കിൽ മാന്യൻ. നല്ല ഗായകനുമാണ്.

'' ശിവകുമാർ സാറാണ് ഞങ്ങളുടെ ദൈവം. ഒമ്പതുവർഷം ഒഴുക്കിയ കണ്ണീരിന് കണക്കില്ല. ''

-മഞ്ജു രതീഷിന്റെ ഭാര്യ

 രതീഷ് പാവം പയ്യനാണ്. മദ്യപാനാസക്തിയായിരുന്നു പ്രശ്നം. ജീവിതത്തിലെ സന്തോഷം അയാൾ മനസിലാക്കുന്നത് ഇപ്പോഴാണ്.

എസ്.ഐ. എസ്.ശിവകുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAKUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.