SignIn
Kerala Kaumudi Online
Thursday, 25 April 2024 4.29 AM IST

കോൺഗ്രസ് പ്രവേശനം : റിഷി പൽപ്പു കെ. സുധാകരനുമായി ചർച്ച നടത്തി

rishi

കണ്ണൂർ : കൊടകര കുഴൽപ്പണ വിവാദത്തിൽ വിമർശന സ്വരമുയർത്തിയതിന് പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി ഒ.ബി.സി മോർച്ച മുൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം കണ്ണൂരിലെ കെ. സുധാകരന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസിലേക്കുള്ള റിഷിയുടെ പ്രവേശനം സംബന്ധിച്ച് ചർച്ച നടന്നെന്നാണ് സൂചന. ബി.ജെ.പിയുടെ പോഷക സംഘടനയുടെ സംസ്ഥാന ചുമതലയിലുണ്ടായിരുന്ന റിഷി പൽപ്പുവിന് കോൺഗ്രസിൽ ഉത്തരവാദിത്തമുള്ള ചുമതല ലഭിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. കെ.പി.സി.സി അദ്ധ്യക്ഷനായതിൽ അഭിനന്ദനവും ആശംസയും അറിയിക്കാൻ മാത്രമാണ് എത്തിയതെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് റിഷി പൽപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൂടുതൽ ഒന്നും തന്നെ പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.