SignIn
Kerala Kaumudi Online
Thursday, 25 April 2024 12.43 PM IST

കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി, സമരം ആറിന്

caterers

പത്തനംതിട്ട : കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം കാറ്ററിംഗ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) സംസ്ഥാന വ്യാപകമായി ആറിന് സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ ഇരിപ്പ് സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട ബിവറേജസ് ഒൗട്ട്ലെറ്റിന് മുന്നിലെ നിൽപ്പ് സമരം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. അടൂർ, റാന്നി, തിരുവല്ല എന്നിവിടങ്ങളിലും ബിവറേജസ് ഒൗട്ട്ലെറ്റിന് മുന്നിൽ സമരം നടത്തും. ട്രിപ്പിൽ ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ ആറൻമുള, കോന്നി പ്രദേശങ്ങളിലെ അംഗങ്ങൾ പത്തനംതിട്ടയിലെ സമരത്തിൽ പങ്കെടുക്കും.

സമരത്തിന് മുന്നോടിയായി എല്ലാ എം.എൽ.എമാർക്കും നിവേദനം നൽകി. അസോസിയേഷന്റെ ആവശ്യങ്ങൾ സർക്കാർ അവഗണിച്ചാൽ രണ്ടാംഘട്ട സമരം ആരംഭിക്കും.

വാർത്താ സമ്മേളനത്തിൽ എ.കെ.സി.എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മനോജ് മാധവശേരിൽ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആതിര, ജനറൽ സെക്രട്ടറി ജോബി ജോൺ, ട്രഷറർ വി.ആർ.പുഷ്പരാജ്, ജോ. സെക്രട്ടറി അജി ക്രിസ്റ്റി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.