SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.08 AM IST

യു.എ.ഇ ഗോൾ‌ഡൻ വിസക്കാർക്ക് വർക്ക് പെർമിറ്റ് ലഭിച്ചു തുടങ്ങി

ggg

ദുബായ് : യു.എ.ഇയിൽ ഗോൾഡൻ വിസക്കാർക്ക് വർക്ക് പെർമിറ്റ് നല്കി തുടങ്ങി.

വിസ കിട്ടുമ്പോൾ തൊഴിൽ രഹിതരാണെങ്കിൽ മറ്റൊരു സ്പോൺസറുടെ കീഴിൽ ജോലിക്കു പെർമിറ്റ് നൽകും. തൊഴിൽ കരാറും വർക് പെർമിറ്റും നിലനിൽക്കെയാണ് വിസ ലഭിച്ചതെങ്കിൽ സ്വന്തമായി വർക് പെർമിറ്റ് പുതുക്കാനുള്ള സൗകര്യമൊരുക്കും. 'ഗോൾഡൻ വീസ വർക് പെർമിറ്റ്' എന്ന പുതിയ വിഭാഗത്തിൽ ഇവരെ ഉൾപ്പെടുത്താനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറണമെങ്കിൽ അതിനും അവസരമുണ്ടെന്ന് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. ഇവരുടെ ആശ്രിത വിസക്കാർക്കും ഇതേ ആനുകൂല്യം ലഭ്യമാക്കും. ഗോൾഡൻ വിസക്കാരും രാജ്യത്തെ എല്ലാ തൊഴിൽ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.