കോഴിക്കോട്: യശ്വന്തപുര - കണ്ണൂർ ട്രെയിൻ പുനരാരംഭിക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായി. ബംഗളൂരു - മംഗളൂരു - കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യവും യാത്രക്കാർ ഉയർത്തുന്നുണ്ട്.
യാത്രക്കാരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് എം.കെ രാഘവൻ എം.പി കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് ചെയർമാനും സൗത്ത് വെസ്റ്റേൺ, സതേൺ റെയിൽവേ ജനറൽ മാനേജർമാർക്കും കത്തയച്ചിട്ടുണ്ട്. ബംഗളൂരു - മംഗളൂരു - കണ്ണൂർ എക്സ്പ്രസ് ബംഗളൂരുവിൽ നിന്ന് രാത്രി പുറപ്പെട്ട് രാവിലെ 10.55 ന് കണ്ണൂരിൽ എത്തി തിരികെ കണ്ണൂരിൽ നിന്നു വൈകിട്ട് 4.50 ന് മടങ്ങുന്ന രീതിയിലാണ് സമയക്രമീകരണം. ആറ് മണിക്കൂറോളം കണ്ണൂരിൽ തങ്ങുന്ന സമയം പ്രയോജനപ്പെടുത്തി കോഴിക്കോട് വരെ സർവിസ് നീട്ടിയാൽ ഒട്ടനവധി യാത്രക്കാർക്ക് ഉപകാരമാവും.
കൊവിഡ് വ്യാപനത്തിന് മുമ്പ് നൂറോളം സ്വകാര്യ - സർക്കാർ ബസുകൾ കോഴിക്കോട് നിന്നു ബന്ദിപൂർ വഴി ബംഗളൂരുവിലേക്ക് സർവിസ് നടത്തിയിരുന്നു. എന്നാൽ രാത്രികാല യാത്ര നിരോധനത്തിന് പുറമെ കൊവിഡ് നിയന്ത്രണം വീണ്ടും കടുപ്പിച്ചതോടെ ഈ സർവിസുകളൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |