ബാക്കു: തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് ഡെൻമാർക്ക് യൂറോ കപ്പിന്റെ സെമി ഫൈനലിൽ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡെൻമാർക്ക് ചെക്കിനെ വീഴ്ത്തിയത്. 1992ന് ശേഷം ഇതാദ്യമായാണ് ഡെൻമാർത്ത് യൂറോകപ്പ് സെമിയിൽ കടക്കുന്നത്. ശനിയാഴ്ച റോമിൽ നടക്കുന്ന സെമിഫൈനലിൽ ഇംഗ്ലണ്ട്–ഉക്രെയ്ൻ ക്വാർട്ടർ വിജയികളെയാണ് ഡെൻമാർക്ക് നേരിടേണ്ടത്.
തോമസ് ഡെലാനി (5), കാസ്പർ ഡോൾബെർഗ് (42) എന്നിവരാണ് ഡെൻമാർക്കിനായി ഗോൾ നേടിയത്. ചെക് റിപ്പബ്ലിക്കിന്റെ ആശ്വാസ ഗോൾ 49–ാം മിനിറ്റിൽ പീറ്റർ ഷിക്ക് നേടി. ഡെൻമാർക്കിനെതിരായ ഗോളോടെ ഈ ടൂർണമെന്റിൽ ഷിക്ക് അഞ്ച് ഗോൾ തികച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |