SignIn
Kerala Kaumudi Online
Thursday, 25 April 2024 9.56 PM IST

സഞ്ജയ്ക്കായി ഇന്ന് നാട് കൈകോർക്കും

ambala

അമ്പലപ്പുഴ: കാൻസർ രോഗബാധിതനായ 14 വയസുകാരന്റെ ചികിത്സക്കായി നാട് ഇന്ന് കൈകോർക്കും. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കൂട്ടുങ്കൽ വീട്ടിൽ ശിവദാസ് - സജിത ദമ്പതികളുടെ മകൻ സഞ്ജയ്ക്കായാണ് പഞ്ചായത്തിലെ 6,7,8 വാർഡുകളിൽ നിന്ന് ധന സമാഹരണം നടത്തുക. ഒരു വർഷം മുമ്പാണ് സഞ്ജയുടെ കാലിന്റെ അസ്ഥിക്ക് കാൻസർ പിടിപെട്ടത്.തുടർന്ന് ഇടതുകാലിന്റെ മുട്ടിനു മുകളിൽ മുറിച്ചു മാറ്റി. 5 വർഷത്തെ തുടർ ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇതിന് 15 ലക്ഷത്തോളം രൂപ ചെലവുവരും. ധനസമാഹരണത്തിനായി പഞ്ചായത്ത് പ്രസിഡൻ്റ് പി. ജി .സൈറസ് രക്ഷാധികാരിയായി ജീവൻ രക്ഷാസമിതിക്കു രൂപം നൽകി. രാവിലെ 8ന് ആരംഭിക്കുന്ന ധനസമാഹരണം എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്യുംസഞ്ജയ്ക്ക് സഹായം ലഭ്യമാക്കാൻ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പുന്നപ്ര ശാഖയിൽ 40501030000042 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ. എഫ്. എസ് .സി കോഡ്- UTIB 0 SADC 83. . ഫോൺ 8921567852.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.