SignIn
Kerala Kaumudi Online
Thursday, 23 September 2021 10.35 AM IST

ചെമ്പഴന്തിയിലെ സ്‌നേഹസൂര്യൻ ഒരു പഠനം

hh

അ​നു​ദി​ന​മെ​ന്നോ​ണം​ ​വി​ക​സി​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ഒ​ന്നാ​ണ് ​ശ്രീ​നാ​രാ​യ​ണ​ ​സാ​ഹി​ത്യം.​ ​തെ​ക്കേ​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​പ​ഠ​ന​വി​ഷ​യ​മാ​യി​ട്ടു​ള്ള​ത് ​ഗു​രു​ദേ​വ​നും​ ​അ​വി​ട​ത്തെ​ ​ത​ത്വ​ദ​ർ​ശ​ന​വു​മാ​ണ്.​ ​ഗു​രു​ദേ​വ​ന്റെ​ ​ജീ​വി​ത​ ​ച​രി​ത്ര​ശാ​ഖ​യി​ൽ​ ​ത​ന്നെ​ ​ഗ​ദ്യ​പ​ദ്യ​ങ്ങ​ളി​ലാ​യി​ ​ഏ​താ​ണ്ട് 500​ ​ല​ധി​കം​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​പ്ര​സാ​ധ​നം​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ​ ​വ്യാ​ഖ്യാ​ന​ങ്ങ​ൾ​ ​ജീ​വി​ത​ച​രി​ത്ര​പ​ഠ​നം​ ​ത​ത്വ​ദ​ർ​ശ​ന​ത്തി​ന്റെ​ ​ആ​വി​ഷ്‌​കാ​രം​ ​എ​ന്നീ​ ​മേ​ഖ​ല​ക​ൾ​ ​കൂ​ടി​യാ​കു​മ്പോ​ൾ​ ​മൂ​വാ​യി​ര​ത്തി​ല​ധി​കം​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​ജീ​വി​ത​ച​രി​ത്ര​ ​ഗ്ര​ന്ഥ​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​പു​തി​യ​താ​യി​ ​പ്ര​കാ​ശ​നം​ ​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ ​ഗ്ര​ന്ഥ​മാ​ണ് ​ടി.​ഡി.​ ​സ​ദാ​ശി​വ​ന്റെ '​ചെ​മ്പ​ഴ​ന്തി​യി​ലെ​ ​സ്നേ​ഹ​സൂ​ര്യ​ൻ​".​ ​ഗു​രു​ദേ​വ​ ​ജീ​വി​ത​ ​ച​രി​ത്ര​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​ഇ​ത്ര​യ​ധി​കം​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​പു​തി​യൊ​രു​ ​ഗ്ര​ന്ഥ​ത്തി​ന്റെ​ ​പ്ര​സ​ക്തി​യെ​ന്ത് ​എ​ന്ന് ​ചോ​ദി​ച്ചേ​ക്കാം.​ ​എ​ത്ര​ ​പേ​രി​രു​ത്തെ​ഴു​തി​യാ​ലും​ ​പൂ​ർ​ണ​മാ​കാ​ത്ത​ ​ആ​ഴ​വും​ ​പ​ര​പ്പും​ ​ഉ​ള്ള​താ​ണ് ​ശ്രീ​നാ​രാ​യ​ണ​ ​ച​രി​താ​മൃ​തം.​ ​ഗു​രു​ദേ​വ​നെ​ക്കു​റി​ച്ചു​ള്ള​ ​ഒാ​രോ​ ​ഗ്ര​ന്ഥ​ങ്ങ​ളും​ ​അ​നു​വാ​ച​ക​രെ​ ​സം​ബ​ന്ധി​ച്ച് ​പൂ​ർ​ണ​വും​ ​അ​തു​പോ​ലെ​ത​ന്നെ​ ​അ​പൂ​ർ​ണ​വു​മാ​ണെ​ന്ന് ​കാ​ണാ​ൻ​ ​ക​ഴി​യും.​ ​പ​ല​ ​ച​രി​ത്ര​കാ​ര​ന്മാ​രും​ ​നേ​ര​ത്തെ​ ​ഉ​ണ്ടാ​യി​ട്ടു​ള്ള​ ​ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളെ​ ​പി​ൻ​തു​ട​രു​ക​യും​ ​അ​ല്‌​പം​ ​പു​തു​മ​ക​ൾ​ ​ആ​വി​ഷ്‌​ക​രി​ക്കു​ക​യും​ ​ചെ​യ്യും.​ ​ശൈ​ലി​ക്കും​ ​ആ​ശ​യ​ത്തി​നും​ ​അ​‌​ല്‌​പം​ ​ചി​ല​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തു​ക​യും​ ​ചെ​യ്യും.​ ​എ​ന്നാ​ൽ​ ​ടി.​ഡി.​ ​സ​ദാ​ശി​വ​ന്റെ​ ​ഗു​രു​ച​രി​തം​ ​അ​ങ്ങ​നെ​യു​ള്ള​ ​ച​ർ​വ്വി​ത​ച​ർ​വ​ണ​മാ​യ​ ​ഒ​രു​ ​ച​രി​ത്ര​മ​ല്ല.​ ​പ്ര​ത്യു​ത​ ​ഗു​രു​ദേ​വ​ ​ച​രി​ത്ര​ത്തി​ൽ​ ​ഇ​നി​യും​ ​വെ​ളി​ച്ചം​ ​കാ​ണാ​തി​രു​ന്ന​ ​ച​രി​ത്ര​ ​സം​ഭ​വ​ങ്ങ​ളെ​ ​അ​ദ്ദേ​ഹ​മി​വി​ടെ​ ​ആ​ലേ​ഖ്യം​ ​ചെ​യ്‌​തി​രി​ക്കു​ന്നു.​ ​അ​തി​നാ​ൽ​ ​മ​റ്റു​ ​ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളി​ലി​ല്ലാ​ത്ത​ ​നി​ര​വ​ധി​ ​സം​ഭ​വ​ങ്ങ​ൾ​ ​ഗ​വേ​ഷ​ണ​ബു​ദ്ധ്യാ​ ​ക​ണ്ടെ​ത്തി​ ​'​ചെ​മ്പ​ഴ​ന്തി​യി​ലെ​ ​സ്നേ​ഹ​സൂ​ര്യ​നി​"​ലൂ​ടെ​ ​സ​ദാ​ശി​വ​ൻ​ ​കൈ​ര​ളീ​സ​മ​ക്ഷം​ ​കാ​ഴ്‌​ച​വ​യ്‌​ക്കു​ന്നു.
ച​രി​ത്ര​ ​നി​ർ​മ്മി​തി​ക്കാ​യി​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​ശി​വ​ഗി​രി​,​ ​ചെ​മ്പ​ഴ​ന്തി,​ ​അ​രു​വി​പ്പു​റം​ ​തു​ട​ങ്ങി​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ​ ​കൂ​ടു​ത​ൽ​ ​കാ​ലം ​സ​ന്നി​ധാ​നം​ ​ചെ​യ്‌​ത​ ​പു​ണ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ര​വ​ധി​ ​പ്രാ​വ​ശ്യം​ ​സ​ഞ്ച​രി​ച്ച് ച​രി​ത്ര​ ​സ​ത്യ​ങ്ങ​ളെ​ ​ക​ണ്ടെ​ത്തി​ ​ഇൗ​ ​കൃ​തി​യി​ലൂ​ടെ​ ​ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്നു.​ ​അ​തി​നാ​ൽ​ ​ചെ​മ്പ​ഴ​ന്തി​യി​ലെ​ ​സ്നേഹ​സൂ​ര്യ​ൻ​ ​ച​രി​ത്ര​പ​ഠി​താ​ക്ക​ൾ​ക്ക് ​ഒ​രു​ ​മു​ത​ൽ​കൂ​ട്ടാ​ണെ​ന്ന് ​തീ​ർ​ത്തും​ ​പ​റ​യാ​വു​ന്ന​താ​ണ്.
കൊ​ല്ലം​ ​പ്രാ​ക്കു​ളം​ ​സ്വ​ദേ​ശി​യാ​യ​ ​ടി.​ഡി.​ ​സ​ദാ​ശി​വ​ന്റെ​ ​മാ​താ​വി​ന് ​ഗു​രു​ദേ​വ​നെ​ ​ദ​ർ​ശി​ക്കു​വാ​നും​ ​തൃ​ക്കൈ​യി​ൽ​നി​ന്നും​ ​പ​ഴം​വാ​ങ്ങി​ ​അ​നു​ഗ്ര​ഹം​ ​നേ​ടു​വാ​നും​ ​പ​ര​മ​ഭാ​ഗ്യം​ ​സം​ല​ബ്‌​ധ​മാ​യി​ട്ടു​ണ്ട്.​ ​ഗു​രു​ദേ​വ​ൻ​ ​നി​ര​വ​ധി​ ​പ്രാ​വ​ശ്യം​ ​എ​ഴു​ന്നെ​ള്ളി​ ​വി​ശ്ര​മം​ ​കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​താ​ണ് ​ ​പ്രാ​ക്കു​ളം​,​ നീ​രാ​വി​ൽ​ ​തു​ട​ങ്ങി​യ​ ​ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ​. ​തൃ​പ്പാ​ദ​ങ്ങ​ൾ​ ​പ്രാ​ക്കു​ള​ത്ത് ​പ്ര​തി​ഷ്‌​ഠ​ ​ന​ട​ത്തി​യ​ ​കു​മാ​ര​മം​ഗ​ലം​ ​ക്ഷേ​ത്ര​വും​ ​പ്ര​സി​ദ്ധ​മാ​ണ്.​ ​അ​തു​പോ​ലെ​ ​ഗു​രു​ദേ​വ​ൻ​ ​സ​മു​ദ്ഘാ​ട​നം​ ​ചെ​യ്‌​ത​ ​നീ​രാ​വി​ൽ​ ​സ്‌​കൂ​ളും​ ​പ്ര​സി​ദ്ധ​മാ​ണ്.​ ​ഉ​ദ്ഘാ​ട​ന​ ​വേ​ള​യി​ൽ​ ​ഗു​രു​ദേ​വ​നോ​ടൊ​പ്പം​ ​ച​ട്ട​മ്പി​സ്വാ​മി​ക​ളും​ ​മ​ഹാ​ക​വി​ ​കു​മാ​ര​നാ​ശാ​നും​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് ​ച​രി​ത്രം.​ ​ആ​ ​ച​രി​ത്ര​ങ്ങ​ളെ​ല്ലാം​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​ഇ​തി​ൽ​ ​എ​ത്ര​യും​ ​സ​മാ​ക​ർ​ഷ​ക​മാം​വി​ധം​ ​ചേ​ർ​ത്തി​ട്ടു​ണ്ട്.​ ​മു​പ്പ​ത്തി​യേ​ഴ് ​അ​ദ്ധ്യാ​യ​ങ്ങ​ളി​ലാ​യി​ 300​ ​പേ​ജി​ൽ​ ​ഗ്ര​ഥ​നം​ ​ചെ​യ്‌​തി​രി​ക്കു​ന്ന​ ​ഇൗ​ ​സ​ദ്ഗ്ര​ന്ഥം​ ​ടി.​ഡി.​ ​സ​ദാ​ശി​വ​ന്റെ​ ​പ​തി​നാ​റാ​മ​ത്തെ​ ​ഗ്ര​ന്ഥ​മാ​ണ്.​ ​ഇൗ​ ​ഗ്ര​ന്ഥ​ത്തി​ന്റെ​ ​മു​ഖ്യ​സ​വി​ശേ​ഷ​ത​ക​ളി​ൽ​ ​ഒ​ന്ന് ​ഗു​രു​ദേ​വ​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.​ ​വി​ദ്യ​കൊ​ണ്ട് ​സ്വ​ത​ന്ത്ര​രാ​കു​വി​ൻ​ ​എ​ന്ന​ ​മ​ഹി​ത​സ​ന്ദേ​ശം​ ​ന​ൽ​കി​യ​ ​ഗു​രു​ദേ​വ​ൻ​ ​നാ​ടൊ​ട്ടു​ക്ക് ​സ​ഞ്ച​രി​ച്ച് ​നി​ര​വ​ധി​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി.​ ​മ​റ്റു​ ​ച​രി​ത്ര​കാ​ര​ന്മാ​ർ​ ​വി​ട്ടു​പോ​യ​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​ന​ല്ല​ ​മി​ക​വോ​ടെ​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​ആ​ലേ​ഖ്യം​ ​ചെ​യ്‌​തി​രി​ക്കു​ന്നു.
അ​തു​പോ​ലെ​ ​ഗു​രു​ച​രി​ത​ത്തി​ൽ​ ​ഇ​തി​ന​കം​ ​വി​വാ​ദ​പ​ര​മാ​യി​ ​തീ​ർ​ന്നി​ട്ടു​ള്ള​ ​കേ​വ​ലം​ ​സ​ങ്ക​ല്‌​പ​മാ​ത്ര​മാ​യ​ ​ഗു​രു​വി​ന്റെ​ ​വി​വാ​ഹം,​ ​ച​ട്ട​മ്പി​സ്വാ​മി​യു​മാ​യി​ട്ടു​ള്ള​ ​ബ​ന്ധം​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​തി​ക​ച്ചും​ ​അ​വ​ധാ​ന​ത​യോ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​സം​ശ​യ​ങ്ങ​ളൊ​ന്നും​ ​ബാ​ക്കി​ ​വെയ്‌​ക്കാ​തെ​ ​പ്ര​കൃ​താ​വി​ഷ​യം​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​സസൂ​ക്ഷ്‌​മ​മാ​യി​ ​വി​ല​യി​രു​ത്തു​ന്നു​ണ്ട്.​ ​ശ്രീ​മ​ദ് ​ഗീ​താ​ന​ന്ദ​ ​സ്വാ​മി​ക​ൾ,​ ​സ്വാ​മി​ ​ധ​ർ​മ്മാ​ന​ന്ദ​ജി,​ ​ടി.​കെ.​ ​മാ​ധ​വ​ൻ​ ​തു​ട​ങ്ങി​ ​മ​ഹ​ത്തു​ക്ക​ളു​ടെ​ ​അ​ഭി​പ്രാ​യ​ങ്ങ​ളെ​ ​സ്വീ​ക​രി​ച്ചു​കൊ​ണ്ട് ​ഉ​ഗ്ര​വ്ര​ത​നാ​യ​ ​ഗു​രു​വി​ന്റെ​ ​ജീ​വി​ത​രേ​ഖ​ ​വ​സ്‌​തു​നി​ഷ്‌​ഠ​മാ​യി​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്.​ ​ഗു​രു​ ​ര​ണ്ടു​വ​ർ​ഷം​ ​ഭാ​ര്യ​യോ​ടൊ​പ്പം​ ​ചെ​മ്പ​ഴ​ന്തി​യി​ൽ​ ​താ​മ​സി​ച്ചു​വെ​ന്ന​ ​പി.​കെ.​ ​ബാ​ല​കൃ​ഷ്‌​ണ​ന്റെ​ ​കെ​ട്ടു​ക​ഥ​യ്‌​ക്ക് ​യാ​തൊ​രു​ ​അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​സ​മ​ർ​ത്ഥി​ക്കു​ന്നു.​ ​'​ലോ​ക​ത്തി​ൽ​ ​ര​ണ്ടേ​ര​ണ്ട് ​ബ്ര​ഹ്‌​മ​ചാ​രി​ക​ളെ​ ​ഉ​ള്ളൂ.​ ​ഒ​ന്ന് ​യേ​ശു​ക്രി​സ്തു.​ ​പി​ന്നൊ​ന്നു​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു.​ ​യേ​ശു​ക്രി​‌​സ്‌​തു​വി​നെ​ ​മു​പ്പ​ത്തി​മൂ​ന്നാം​ ​വ​യ​സി​ൽ​ ​ക്രൂ​ശി​ക്ക​പ്പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഒ​രു​ ​മേ​ന​ക​ ​അ​ദ്ദേ​ഹ​ത്തെ​ ​വീ​ഴ്‌​ത്തു​മാ​യി​രു​ന്നി​ല്ലെ​ന്ന് ​എ​ങ്ങ​നെ​ ​അ​റി​യാം?​​ 73​ ​വ​യ​സു​വ​രെ​ ​ജീ​വി​ച്ച​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​ബ്ര​ഹ്‌​മ​ച​ര്യ​ ​ജീ​വി​തം​ ​ത​ന്നെ​യാ​ണ് ​മ​ഹ​ത്താ​യി​ തോ​ന്നു​ന്ന​ത് ​"​ ​എ​ന്ന​ ​ടി.​കെ.​ ​മാ​ധ​വ​ന്റെ​ ​അ​ഭി​പ്രാ​യ​ത്തെ​ ​സാ​ധൂ​ക​രി​ച്ചു​കൊ​ണ്ട് ​ടി.​ഡി.​ ​സ​ദാ​ശി​വ​ൻ​ ​ഗു​രു​ദേ​വ​ന്റെ​ ​ബ്ര​ഹ്മ​ച​ര്യ​നി​ഷ്‌​ഠ​യെ​ ​പ​ര​മ​പ​വി​ത്ര​മാ​യി​ത്ത​ന്നെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
അ​തു​പോ​ലെ​ ​ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ​ ​അ​നു​യാ​യി​ക​ൾ​ ​യാ​തൊ​രു​ ​അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ​ ​ഗു​രു​ദേ​വ​നെ​ ​ശി​ഷ്യ​നാ​ക്കി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ​യും​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​അ​യ്യാ​വു​ ​സ്വാ​മി​ക​ളു​ടെ​ ​മ​ക​ൻ​ ​ലോ​ക​നാ​ഥ​ ​പ​ണി​ക്ക​ർ​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ലേ​ക്ക് ​അ​യ​ച്ച​ ​ക​ത്തി​നെ​ ​ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ​ഇൗ​ ​ര​ണ്ട് ​മ​ഹാ​ത്‌​മാ​ക്ക​ളും​ ​ആ​ത്മ​സ​ഹോ​ദ​ര​ങ്ങ​ളും​ ​ആ​ത്മ​മി​ത്ര​ങ്ങ​ളു​മാ​യി​രു​ന്നു​വെ​ന്നു​ള്ള​ ​നി​ജ​സ്ഥി​തി​ ​യു​ക്തി​ഭ​ദ്ര​ത​യോ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ഇ​തെ​ഴു​തു​ന്ന​ ​സ​ച്ചി​ദാ​ന​ന്ദ​സ്വാ​മി​ ​ വി​ഷ​യം​ ​നന്നായി​ ​പ​ഠി​ച്ച് ​നി​ര​വ​ധി​ ​ലേ​ഖ​ന​ങ്ങ​ൾ​ ​നി​ര​വ​ധി​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലാ​യി​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​പ്ര​സ്‌​തു​ത​ ​ര​ച​ന​ക​ൾ​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വി​ന് ​സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്ന് ​തോ​ന്നു​ന്നു.​ ​ഗു​രു​ദേ​വ​ഭ​ക്ത​ന്മാ​ർ​ ​പ്ര​‌​സ്‌​തു​ത​ ​ഗു​രു​ശി​ഷ്യ​വി​വാ​ദം​ ​സ​സൂ​ക്ഷ്‌​മ​മാ​യി​ ​പ​ഠി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്ന് ​സാ​ദ​രം​ ​ഇ​വി​ടെ​ ​കു​റി​ക്ക​ട്ടെ.


ചെ​മ്പ​ഴ​ന്തി​യി​ലെ​ ​സ്‌നേഹ​സൂ​ര്യൻ,​ പുസ്തകത്തിന്റെ വില₹​ 350


(​ ​ഫോ​ൺ​ ​:​ 9446473542​ )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOK REVIEW, BOOK REVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.