തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് ഒളിച്ചുവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കി, സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പഴയ മരണക്കണക്കുകൾ അവ്യക്തത പരിഹരിച്ച് ഉൾപ്പെടുത്തുന്നത് കൊണ്ടാകാം അവ പുതിയ പട്ടികയിൽ വരുന്നത്. വിട്ടുപോയ കൊവിഡ് മരണങ്ങളെല്ലാം അടുത്ത മൂന്ന് ദിവസത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 2020 ഡിസംബർ മുതൽ പ്രസിദ്ധീകരിക്കാതിരുന്ന പേരുകളും പ്രസിദ്ധീകരിക്കുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
ഏതെങ്കിലും മരണം പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പരാതി നൽകാമെന്നും, നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു . സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കുകൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |